Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എറണാകുളം കലക്ടര്‍ക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റം: മറ്റ് അഞ്ച് കലക്ടര്‍മാരെയും മാറ്റി
Text by TEAM UKMALAYALAM PATHRAM
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളില്‍ കളക്ടര്‍മാരെ മാറ്റി. നിലവില്‍ എറണാകുളം കളക്ടറായ രേണു രാജ് വയനാടിന്റെ പുതിയ കലക്ടറാകും. ബ്രഹ്‌മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടര്‍ക്ക് സ്ഥാനചലനമുണ്ടാക്കുന്നത്. എറണാകുളം, വയനാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്.

നിലവിലുള്ള വയനാട് കലക്ടര്‍ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂര്‍ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എന്‍എസ്‌കെയാണ് പുതിയ എറണാകുളം കളക്ടര്‍. ആലപ്പുഴ കളക്ടര്‍ വൈആര്‍ കൃഷ്ണ തേജയെ തൃശൂര്‍ കളക്ടറായി മാറ്റി നിയമിച്ചു.

ധനകാര്യവകുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഈ ഹെല്‍ത്ത് പ്രോജക്ട് ഡയറകര്‍ക്കുള്ള അധിക ചുമതല നല്‍കി. ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.
 
Other News in this category

 
 




 
Close Window