Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടു
Text by TEAM UKMALAYALAM PATHRAM
ഏപ്രില്‍ 18ന് അന്തിമ വാദം കേള്‍ക്കും. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഭരണഘടന ബെഞ്ച് ഹര്‍ജികള്‍ പരിഗണക്കുമ്പോള്‍ ലൈവായി ടെലികാസ്റ്റ് ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പര്‍ഡിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ടത്.

കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് നിയമസാധുത നല്‍കുന്നത് പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
 
Other News in this category

 
 




 
Close Window