Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൊച്ചിയിലെ മാലിന്യപുക: മാലിന്യം കത്തിച്ചിട്ടില്ലെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ എംഡി: ഗൂഢാലോചനയെന്ന് വിശദീകരണം
Text by TEAM UKMALAYALAM PATHRAM
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ലെന്ന് സോന്‍ട ഇന്‍ഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള. മാലിന്യം കത്തിച്ചാല്‍ കരാറെടുത്ത കമ്പനിക്കു വന്‍ നഷ്ടമാണു ഫലം. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന്‍ സോന്‍ട കരാര്‍ എടുത്തിട്ടില്ല. മാലിന്യം കത്തിയതില്‍ നഷ്ടം സംഭവിച്ചത് കമ്പനിക്കാണെന്നും രാജ്കുമാര്‍ പറഞ്ഞു.

''നിയമാനുസൃതമാണ് ടെന്‍ഡര്‍ നേടിയത്. ബയോമൈനിങ്ങില്‍ മുന്‍പരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂര്‍ത്തിയാക്കി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയില്‍ ആരോപിക്കാന്‍ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെന്‍ഡര്‍ എടുക്കാന്‍ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാല്‍ അത് ആരെന്ന് ഇപ്പോള്‍ പറയുന്നില്ല''- അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window