Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സ്വപ്‌ന സുരേഷിന് എതിരേ മാനനഷ്ടത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക്കീല്‍ നോട്ടീസ്: മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നല്‍കണം
Text by TEAM UKMALAYALAM PATHRAM
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടിസില്‍ പറയുന്നു. നിയമ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേന വൈറ്റ്ഫീല്‍ഡിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്ന വെളിപ്പെടുത്തിയത്.

കേരളം വിട്ടില്ലെങ്കില്‍ പിന്നെ ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതായി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്വപ്നയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window