Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയില്‍ 24 മണിക്കൂറില്‍ 3016 പേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം: ആറു മാസത്തിനിടെ ആദ്യത്തെ ഉയര്‍ച്ച
Text by TEAM UKMALAYALAM PATHRAM
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3016 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തെക്കാളും 40 ശതമാനം വര്‍ധനയാണുണ്ടായത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3375 ആയിരുന്നു.

രാജ്യത്തെ കോവിഡ് മരണസംഖ്യ 5,30,862 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 14 കോവിഡ് മരണങ്ങളാണ്. മഹാരാഷ്ട്രയില്‍ നിന്ന് മൂന്ന്, ഡല്‍ഹിയില്‍ നിന്ന് 2, ഹിമാചല്‍ പ്രദേശില്‍ നിന്ന് 1, കേരളത്തില്‍ നിന്ന് എട്ട് പേര്‍ എന്നിങ്ങനെയാണ് മരണനിരക്ക്.
 
Other News in this category

 
 




 
Close Window