Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ബിസിനസ്‌
  Add your Comment comment
ശനിയും ഞായറും ചേര്‍ന്ന് അവധി ദിനങ്ങള്‍ വരുന്നു: ഈ മാസത്തില്‍ 9 ദിവസം ബാങ്ക് അവധി
Text by: Team Ukmalayalampathram
വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങള്‍. അതില്‍ പലതും വെള്ളിയും ശനിയും കൂടി ആയതിനാല്‍ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകള്‍ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങള്‍ കരുതിയിരിക്കണം.


ഏപ്രില്‍ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രില്‍ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രില്‍ 9 ഞായറാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ സാധിക്കില്ല.

അടുത്ത ആഴ്ച ഏപ്രില്‍ 14ന് വെള്ളിയാഴ്ച അംബേദ്കര്‍ ജയന്തിയും ശനിയാഴ്ച ഏപ്രില്‍ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങള്‍ ബാങ്ക് അവധിയായിരിക്കും.

തൊട്ടടുത്ത ആഴ്ച ഏപ്രില്‍ 21ന് ഈദുല്‍ ഫിത്തര്‍ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 22 ശനിയും ഏപ്രില്‍ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രില്‍ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്.
 
Other News in this category

 
 




 
Close Window