Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
മുപ്പതിനായിരം പൗണ്ട് കയ്യിലുണ്ടോ? യുകെയുടെ സമീപത്ത് ഒരു കൊട്ടാരം വില്‍പനയ്ക്ക് വച്ചിരിക്കുന്നു: കുറച്ച് പൗണ്ട് മുടക്കിയാല്‍ റിസോര്‍ട്ട് ആക്കി മാറ്റാം
Text By: Team ukmalayalampathram
സ്‌കോട്ട്‌ലന്‍ഡിലെ ഫെറ്റ്‌ലാര്‍ ദ്വീപിലുള്ള കൊട്ടാരം വാങ്ങാന്‍ വെറും 30 ലക്ഷം രൂപ. 200 വര്‍ഷം പഴക്കമുള്ള, 40 ഏക്കര്‍ ഭൂമിയില്‍ നിലകൊള്ളുന്ന കൊട്ടാരം വാങ്ങാന്‍ 30,000 പൗണ്ട് മാത്രമാണ് (ഏകദേശം 30 ലക്ഷത്തില്‍ 71,872 രൂപ) മുടക്കേണ്ടത്. എന്നാല്‍, ഒരു ചെറിയ പ്രശ്‌നം. കൊട്ടാരത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി മുടക്കേണ്ടത് കോടികളാണ്.

പൊളിഞ്ഞുവീഴാറായ നിലയിലുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണികള്‍ക്കുമായി 12 മില്ല്യണ്‍ പൗണ്ട് (ഏകദേശം 122 കോടി 95 ലക്ഷത്തി 57,129 രൂപ) മുടക്കണം. ബ്രോ ലോഡ്ജ് ട്രസ്റ്റിനു കീഴിലാണ് ഈ കൊട്ടാരമുള്ളത്. കൊട്ടാരം ലോകോത്തര നിലവാരത്തിലുള്ള റിട്രീറ്റ് സെന്റര്‍ ആക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. യോഗ റിട്രീറ്റുകള്‍ക്ക് പറ്റിയ സ്ഥലത്താണ് കൊട്ടാരമെന്ന് ഇവര്‍ പറയുന്നു.

ആര്‍തര്‍ നിക്കോള്‍സണ്‍ എന്നയാളാണ് ഈ കൊട്ടാരം പണിതത്. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ലഭിച്ച കെട്ടിടനിര്‍മാണ രീതികളൊക്കെ ഈ കൊട്ടാരനിര്‍മിതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. 1980കളില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ഈ കൊട്ടാരത്തിലെ താമസം മതിയാക്കി മടങ്ങിയതിനു ശേഷം ഇവിടെ ആരും താമസിച്ചിട്ടില്ല. നിക്കോള്‍സണ്‍ കുടുംബത്തിന്റെ നിലവിലുള്ള കണ്ണി ഒലിവ് ബോര്‍ലാന്‍ഡ് ഇത് 2007ല്‍ ബ്രോ ലോഡ്ജ് ട്രസ്റ്റിനു കൈമാറുകയായിരുന്നു. ട്രസ്റ്റില്‍ ഒലിവ് ബോര്‍ലാന്‍ഡും ഉള്‍പ്പെടുന്നു.
 
Other News in this category

 
 




 
Close Window