Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
സുരക്ഷാ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കാമെന്ന് വാഗ്ദാനം, സമരം പിന്‍വലിച്ച് സുരക്ഷാ ജീവനക്കാര്‍
reporter

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പള വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്ന് ആദ്യ രണ്ട് ദിവസത്തെ പണിമുടക്ക് പിന്‍വലിച്ചു. 31 ദിവസങ്ങളിലായാണ് രണ്ടായിരത്തിലധികം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ജൂണ്‍ 24, 25 ദിവസങ്ങളിലെ പണിമുടക്കുകള്‍ ആണ് പിന്‍വലിച്ചത്. പുതിയ ശമ്പള വാഗ്ദാന പ്രകാരം ജീവനക്കാര്‍ക്ക് ജനുവരി 01 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 10% ശമ്പള വര്‍ധന ലഭിക്കും. ജൂലൈ മുതലാകും ശമ്പളം ലഭിക്കുക. പിന്നീട് ഒക്ടോബര്‍ മുതല്‍ 11.5% ശമ്പള വര്‍ധനവ് ആണ് ഉണ്ടാവുക.

2024 ല്‍ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ശമ്പള വര്‍ധനവിന് ഒരു ഉറപ്പും നല്‍കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 4% വര്‍ധന അന്നുണ്ടാകും. എന്നാല്‍ വരും ദിവസങ്ങളില്‍ സുരക്ഷ ജീവനക്കാരുടെ യൂണിയനായ യുണൈറ്റഡ് അംഗങ്ങള്‍ ശമ്പള വാഗ്ദാനത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ മാത്രമേ പണിമുടക്ക് പൂര്‍ണമായി പിന്‍വലിക്കൂ. നിരസിച്ചാല്‍, ബാക്കിയുള്ള 29 ദിവസത്തെ സമരങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് യുണൈറ്റഡ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

പണിമുടക്കുകള്‍ നടന്നാല്‍ ഹീത്രൂവിലെ 3,5 ടെര്‍മിനലുകളെ ബാധിക്കും. കൂടാതെ എയര്‍പോര്‍ട്ട് ക്രൂ ചെക്കുകളിലും തടസ്സം നേരിടും. ഇതു വിമാനത്താവളത്തില്‍ നീണ്ട കാത്തിരിപ്പിന് ഇടവരുത്തിയേക്കും. സുരക്ഷാ ജീവനക്കാര്‍ ശമ്പള വാഗ്ദാനം നിരസിച്ചാല്‍ ജൂണ്‍ 28 മുതല്‍ 30 വരെയും ജൂലൈ 14 മുതല്‍ 16 വരെയും തുടര്‍ന്നു 21 മുതല്‍ 24 വരെയും 28 മുതല്‍ 31 വരെയും പണിമുടക്ക് നടക്കും. ഓഗസ്റ്റ് 4 മുതല്‍ 7 വരെയും 11 മുതല്‍ 14 വരെയും 18, 19, 20 തീയതികളിലും പണിമുടക്ക് നടക്കും. തുടര്‍ന്നു ഓഗസ്റ്റ് 24 മുതല്‍ 27 വരെയും പണിമുടക്ക് നടക്കും.

യുകെയിലുടനീളമുള്ള സ്‌കൂളുകള്‍ക്കുള്ള വേനല്‍ അവധിക്കാലം തുടങ്ങുന്നതിനാല്‍ തിരക്കേറിയ യാത്രാ കാലയളവിലാണ് പണിമുടക്കുകള്‍ ഉണ്ടാവുക. മലയാളികളടക്കം ധാരാളമാളുകള്‍ യാത്രക്ക് തെരഞ്ഞെടുക്കുന്ന സമയമാണ് പണിമുടക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ജൂണ്‍ 13 നും 23 നും ഇടയിലാണ് യുണൈറ്റഡ് യൂണിയന്‍ അംഗങ്ങളുടെ വോട്ടെടുപ്പ് നടക്കുക. പണിമുടക്കുകള്‍ പിന്‍വലിക്കപ്പെട്ടാല്‍ വിമാനം റദ്ദാക്കല്‍ ഉണ്ടാകില്ലെന്ന് ഹീത്രൂ വിമാനത്താവള അധികൃതര്‍ പ്രതീക്ഷിക്കുന്നു.

 
Other News in this category

 
 




 
Close Window