Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് ബ്രിട്ടന്റെ അംഗീകാരം, ബ്രിട്ടനില്‍ ഓഫിസ് തുറക്കാന്‍ സാധിക്കും
reporter

ലണ്ടന്‍: മലയാളികളുടെ നേതൃത്വത്തില്‍ കളമശ്ശേരി മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ 'ഫ്യൂസലേജ് ഇന്നൊവേഷന്‍സി'നെ ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (ജിഇപി)തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനില്‍ ആസ്ഥാന മന്ദിരം സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ഫ്യൂസലേജിന് സാധിക്കും. 2020 ല്‍ ചേര്‍ത്തല സ്വദേശികളായ ദേവന്‍ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേര്‍ന്ന് ആരംഭിച്ച ഫ്യൂസലേജിന്റെ പ്രധാന കാര്‍ഷിക ടെക്നോളജി ഉത്പന്നങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം എന്നിവയാണ്. ജി.ഇ.പിയിലേക്ക് തെരഞ്ഞെടുത്തതോടെ അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധോപദേശം, സാങ്കേതിക സഹായം എന്നിവ നേടാന്‍ ഫ്യൂസലേജ് അര്‍ഹത നേടി.

അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ബിസിനസ് നേടാനും സ്വന്തം ഡ്രോണ്‍, യു.എ.വി അടക്കമുള്ള ഉത്പന്നങ്ങള്‍ മറ്റ് വിദേശരാജ്യങ്ങളിലേക്ക് അയക്കാനും ജി.ഇ.പിയിലൂടെ ഫ്യൂസലേജിന് സാധിക്കും. ബ്രിട്ടനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ അവിടുത്തെ ആഭ്യന്തര വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കൂടുതല്‍ കയറ്റുമതി സാധ്യതയും ലഭിക്കും.

സുപ്രധാന വാണിജ്യമേഖലയിലേക്ക് കടന്നു ചെല്ലാന്‍ ജി.ഇ.പിയിലൂടെ സാധിക്കുമെന്ന് കമ്പനി എംഡി ദേവന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കയറ്റുമതി വര്‍ധിപ്പിക്കാനും യു.കെയിലെ സാങ്കേതിക ആവാസവ്യവസ്ഥയില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window