Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഹള്‍ പ്രദേശത്തു താമസിക്കുന്ന മലയാളി അന്തരിച്ചു: വിടപറഞ്ഞത് ബേബി ജോസഫ്
Text By: Team ukmalayalampathram
ഹള്ളില്‍ ഇരിട്ടി സ്വദേശിയുടെ അപ്രതീക്ഷിത വിയോഗം. ഹള്‍ മലയാളിയായ ഇരിട്ടി മണിക്കടവ് സ്വദേശി ബേബി ജോസഫ് (57) ആണ് മരണമടഞ്ഞത്. കഴിഞ്ഞ 20 വര്‍ഷമായി ഹള്ളില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന ബേബി മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഹള്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചത്. അദ്ദേഹം റിട്ട. നേവി ഉദ്യോഗസ്ഥനായിരുന്നു.


ഭാര്യ മേരിക്കുട്ടി ഇടത്തട്ടേല്‍ (മണിക്കടവ്) ഹള്‍ റോയല്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുകയാണ്. നിക്സണ്‍, എഡ്വിനും മക്കളും ഹന്ന മരുമകളും ആണ്. സംസ്‌കാര ശുശ്രൂഷകള്‍ ഇരിട്ടി മണിക്കടവിലുള്ള സ്വവസതിയിലും സംസ്‌കാരം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടത്തുവാനാണ് കുടുംബ അംഗങ്ങളുടെ തീരുമാനം.

മറ്റു വിവരങ്ങള്‍ക്ക് : 07877957538
 
Other News in this category

 
 




 
Close Window