Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
സമരത്തെത്തുടര്‍ന്ന് ക്ലാസ് നഷ്ടപ്പെട്ട സംഭവത്തില്‍ ക്ലാസ് ആക്ഷന്‍ ഫയല്‍ ചെയ്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
reporter

ലണ്ടന്‍: യുകെയില്‍ 2017നും 2022നും ഇടയില്‍ പഠിച്ചവരും നിലവില്‍ ഇന്ത്യയിലുള്ളവരുമായ ഏതാണ്ട് 300ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒത്ത് ചേര്‍ന്ന് കോവിഡ് കാരണവും ലക്ചറര്‍മാരുടെ സമരത്തെ തുടര്‍ന്നും തങ്ങളുടെ പഠനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ക്കെതിരെ ക്ലാസ് ആക്ഷന്‍ ഫയല്‍ ചെയ്തു. ഈ ക്ലാസ് ആക്ഷനില്‍ ഇവര്‍ വിജയിച്ചാല്‍ പ്രതിവര്‍ഷം കോഴ്സിനായി 40,000 പൗണ്ട് യൂണിവേഴ്സിറ്റികളിലടച്ച ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ആയിരക്കണക്കിന് പൗണ്ടുകളായിരിക്കും നഷ്ടപരിഹാരമായി ലഭിക്കുക. ഇതില്‍ ഓരോരുത്തരും ഓണ്‍ലൈന്‍ കോഴ്സിനായും പഴ്സന്‍ ടീച്ചിംഗിനായും ഫിസിക്കല്‍ ഫെസിലിറ്റികള്‍ക്കായും അടച്ച തുകക്കനുസരിച്ച് ലഭിക്കുന്ന നഷ്ടപരിഹാരത്തിലും വ്യത്യാസങ്ങള്‍ വരാം. ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റി കോളജ് ലണ്ടനെതിരായ ആദ്യത്തെ ഹൈക്കോര്‍ട്ട് ഹിയറിംഗ് മേയ് 24നാണ് നടന്നത്.യൂണിവേഴ്സിറ്റി കോളജ് ലണ്ടനെതിരായ ക്ലെയിം പ്രൊസീഡ് ചെയ്യണമോ അല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ആദ്യം യൂണിവേഴ്സിറ്റി കോളജ് ലണ്ടന്റെ ഇന്റേണല്‍ കംപ്ലയിന്റ്സ് പ്രൊസീജിയറും ഓംബുഡ്സ്മാന്‍ കംപ്ലയിന്റ് പ്രൊസസ് കംപ്ലീറ്റ് ചെയ്യണമോ എന്ന കാര്യങ്ങളില്‍ ഹൈക്കോര്‍ട്ട് തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലാസ് ആക്ഷന് മുമ്പ് ഇതുമായി ബന്ധപ്പെട്ട യുകെയിലെ മറ്റ് 17 യൂണിവേഴ്സിറ്റികള്‍ക്കും ലെറ്ററുകള്‍ അയച്ചിട്ടുണ്ട്.

ടീച്ചിംഗ് ക്യാന്‍സല്‍ ചെയ്തതിനും ഫെസിലിറ്റികള്‍ പൂട്ടിയതിനും യുകെ യൂണിവേഴ്സിറ്റികള്‍ 2017മുതല്‍ 2021 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതിനുമെതിരെയാണ് സ്റ്റുഡന്റ് ഗ്രൂപ്പ് ക്ലാസ് ആക്ഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അസേര്‍സന്‍, ഹാര്‍കസ് പാര്‍ക്കര്‍ എന്നീ രണ്ട് ലോ ഫേമുകളും ഒരു തേഡ് പാര്‍ട്ടി ഫൗണ്ടറുമാണ് ക്ലെയിം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റികള്‍ കോണ്‍ട്രാക്ട്സ് വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പേരിലാണ് ക്ലെയിമുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോകുന്നത്. പറഞ്ഞ ഫീസ് തങ്ങള്‍ നല്‍കിയിട്ടും യൂണിവേഴ്സിറ്റികള്‍ ടീച്ചിംഗും മറ്റ് ഫെസിലിറ്റികളും പ്രദാനം ചെയ്തില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇന്‍ പഴ്സന്‍ ടീച്ചിംഗ്, ലൈബ്രറി സൗകര്യം, മറ്റ് ഫെസിലിറ്റികള്‍ തുടങ്ങിയവ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങള്‍ ഉയര്‍ന്ന ഫീസ് നല്‍കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ ഭാഗഭാക്കാകുന്നതിനും തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്നാല്‍ ലെക്ചര്‍മാരുടെ സമരം, കോവിഡ് എന്നിവ കാരണം ഒന്നും ലഭിച്ചില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നു. ഇത്തരത്തില്‍ ബാധിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് ആക്ഷനില്‍ പങ്കാളികളാകാം. ഇതിനായ സ്റ്റുഡന്റ് ഗ്രൂപ്പ് ക്ലെയിം വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം.ഇതിനായി ഈ ലിങ്കില്‍ പോയി രജിസ്ട്രര്‍ ചെയ്യാം.https://studentgroupclaim.co.uk/

 
Other News in this category

 
 




 
Close Window