Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
പൊണ്ണത്തടിയുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി എന്‍എച്ച്എസിന്റെ ഇംഗ്ലണ്ട് സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ അമിതഭാരമുള്ളവര്‍ അല്ലെങ്കില്‍ പൊണ്ണത്തടിയുള്ളവരായ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും എന്‍എച്ച്എസ് ഇംഗ്ലണ്ട് സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലുടനീളം പത്ത് പുതിയ സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകളാണ് ആരംഭിക്കാന്‍ പോകുന്നത്. പുതിയ സര്‍വീസ് ഈ വര്‍ഷം ലോഞ്ച് ചെയ്യുന്നതിലൂടെ ഇത്തരത്തില്‍ 30 ക്ലിനിക്കുകളാണ് നിലവിലുണ്ടാകുക. ടൈപ്പ് 2 ഡയബറ്റിസ് പോലുള്ള ദീര്‍ഘകാല അവസ്ഥകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിദഗ്ധരുടെ സഹായം നല്‍കുകയെന്നതാണ് ഇത്തരം ക്ലിനിക്കുകളുടെ ധര്‍മം. പുതിയ ക്ലിനിക്കുകളിലൂടെ രണ്ട് വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവരും പൊണ്ണത്തടി ബാധിച്ചവരുമായ ഏതാണ്ട് 3000ത്തോളം കുട്ടികള്‍ക്ക് ഭാരം കുറയ്ക്കുന്നതിനും അമിതഭാരവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കുള്ള ചികിത്സകളും അവരുടെ കുടുംബവുമായി ചേര്‍ന്ന് കൊണ്ട് ടൈലേര്‍ഡ് കെയര്‍ പാക്കേജുകളും ഇത്തരം ക്ലിനിക്കുകളിലൂടെ ലഭ്യമാക്കുന്നതായിരിക്കും. ഡയറ്റ് പ്ലാനുകള്‍, മെന്റല്‍ ഹെല്‍ത്ത് കെയര്‍, കോച്ചിംഗ് തുടങ്ങിവയ ഇവയില്‍ ഉള്‍പ്പെടും.

ഇന്ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന എന്‍എച്ച്എസ് കോണ്‍ഫെഡ് എക്‌സ്‌പോ കോണ്‍ഫറന്‍സില്‍ വച്ച് പുതിയ ഇനീഷ്യേറ്റീവിനെക്കുറിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പൊണ്ണത്തടിയുടെയും അമിതഭാരത്തിന്റെയും കാര്യത്തില്‍ നേരത്തെയുള്ള ഇത്തരം ഇടപെടലിലൂടെ കുട്ടികളിലെ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങളെ തടയാനാകുമെന്ന പ്രഖ്യാപനം ഇവിടെ വച്ച് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവായ അമന്‍ഡ പ്രിറ്റ്ചാര്‍ഡ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതിക്കായി അടുത്ത രണ്ട് വര്‍ഷത്തേക്ക് 18 മില്യണ്‍ പൗണ്ടാണ് എന്‍എച്ച്എസ് അനുവദിച്ചിരിക്കുന്നത്. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന 17 വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം ഒരു ദശാബ്ദത്തിനിടെ മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നതിനിടെയാണ് ഇതിനെ നേരിടുന്നതിനുള്ള പുതിയ പദ്ധതിയുമായി എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം 2011-12ല്‍ ഇത്തരത്തില്‍ 3370 കുട്ടികളാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ 2021-22ല്‍ ഇവരുടെ എണ്ണം 9431 പേരായാണ് വര്‍ധിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window