Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആകാശത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ശക്തി തെളിയിക്കും: 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു
Text By: Team ukmalayalampathram
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സര്‍വീസായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായി എയര്‍ബസ് കമ്പനിക്ക് ഓര്‍ഡര്‍ നല്‍കി. 2030നും 2035നും ഇടയില്‍ ഡെലിവറി ചെയ്യണമെന്ന വ്യവസ്ഥയിലാണ് എയര്‍ബസ് നിയോ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഏകദേശം 50 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ വാങ്ങല്‍ കരാര്‍ കൂടിയാണിത്.

തിങ്കളാഴ്ച പാരീസ് എയര്‍ ഷോ 2023-ലാണ് പുതിയ വാങ്ങല്‍ കരാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ 470 വിമാനങ്ങള്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കിയ എയര്‍ ഇന്ത്യയുടെ റെക്കോര്‍ഡാണ് ഇന്‍ഡിഗോ മറികടന്നത്.

''ഈ 500 എയര്‍ക്രാഫ്റ്റ് ഓര്‍ഡര്‍ ഇന്‍ഡിഗോയുടെ ഏറ്റവും വലിയ ഓര്‍ഡര്‍ മാത്രമല്ല, എയര്‍ബസുമായി ചേര്‍ന്ന് ഏതൊരു എയര്‍ലൈന്‍സും ഇതുവരെ വാങ്ങുന്ന ഏറ്റവും വലിയ ഒറ്റ തവണ വാങ്ങല്‍ കരാര്‍ കൂടിയാണ്. ഓര്‍ഡര്‍ പ്രകാരം എയര്‍ബസിന്റെ എ 320, എ 321 വിമാനങ്ങളാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്''- ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

''എയര്‍ബസ് മുന്നോട്ടുവെക്കുന്ന ഓഫറുകളെക്കുറിച്ച് ഇന്‍ഡിഗോയുടെ ബോര്‍ഡില്‍ ചര്‍ച്ച ചെയ്തു അംഗീകരിക്കുകയായിരുന്നു,'' ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും നിലവില്‍ തങ്ങളുടേതാണ് ഇന്‍ഡിഗോ വ്യക്തമാക്കുന്നു.

പുതിയ കരാറോടെ അടുത്ത ദശകത്തില്‍ ഇന്‍ഡിഗോയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണം 500 ആയി ഉയരുമെന്ന് ഇന്‍ഡിഗോ പ്രസ്താവിച്ചു. ഈ ഇന്‍ഡിഗോ ഓര്‍ഡര്‍-ബുക്കില്‍ A320NEO, A321NEO, A321XLR വിമാനങ്ങള്‍ ഉണ്ടാകും.
 
Other News in this category

 
 




 
Close Window