Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മദ്യത്തിന് എതിരേ ധീരമായ നീക്കം നടത്തി തമിഴ്‌നാട് സര്‍ക്കാര്‍: ജനവാസമേഖലയിലെ 500 ഔട്‌ലെറ്റുകള്‍ പൂട്ടി
Text By: Team ukmalayalampathram
തമിഴ്‌നാട്ടിലെ 500 മദ്യശാലകള്‍ക്ക് ഇന്ന് അവസാനം. തങ്ങള്‍ക്ക് കീഴിലുള്ള 500 റീട്ടെയില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം ജൂണ്‍ 22 വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കുന്നതായി തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ - ടാസ്മാക് TASMAC അറിയിച്ചു. ഇഡി കസ്റ്റഡിയില്‍ ഉള്ള മുന്‍ എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജി ഏപ്രിലില്‍ തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാത്തിലാണ് ജൂണ്‍ 22 ന് മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത് എന്ന് സര്‍ക്കാര്‍ ബുധനാഴ്ച വ്യക്തമാക്കി.

സംസ്ഥാനത്തുടനീളമുള്ള 5,329 ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ (2023 മാര്‍ച്ച് 31 വരെ) 500 കടകള്‍ അടച്ചുപൂട്ടുമെന്ന് മന്ത്രി സെന്തില്‍ ബാലാജി ഏപ്രില്‍ 12 ന് സംസ്ഥാന നിയമസഭയില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 20ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒപ്പുവെച്ചിരുന്നു.

കച്ചവടം കുറവുള്ളവ, ജനവാസ മേഖലകള്‍, ക്ഷേത്രങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള മദ്യശാലകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുക. മധുര മേഖലയിലെ 125 എണ്ണം പൂട്ടുമ്പോള്‍ അതില്‍ 12 എണ്ണം കന്യാകുമാരിയിലും 9 എണ്ണം തേനിയിലുമാണ്.കോയമ്പത്തൂര്‍ മേഖലയില്‍ 78 ഷോപ്പുകള്‍ അടയ്ക്കുന്നതില്‍ 20 എണ്ണം കോയമ്പത്തൂരും 3 എണ്ണം നീലഗിരിയിലുമാണ്. ചെന്നൈ മേഖലയില്‍ 138 എണ്ണം അടയ്ക്കും.സേലം 59 , തിരുച്ചിറപ്പിള്ളി 100 എന്നിങ്ങനെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന മറ്റ് മദ്യശാലകളുടെ എണ്ണം.

തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയെ പ്രതിപക്ഷമായ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) അഭിനന്ദിച്ചു. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയ പാര്‍ട്ടിയാണ് പിഎംകെ. ബാക്കിയുള്ള മദ്യക്കടകളും സമയബന്ധിതമായി അടച്ചുപ്പൂട്ടണമെന്നും പിഎംകെ ആവശ്യപ്പെട്ടു.
 
Other News in this category

 
 




 
Close Window