Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
അനധികൃതമായി യുകെയില്‍ എത്തുന്നവരെ താമസിക്കുന്നതിനെക്കാള്‍ ചെലവാണ് നീക്കം ചെയ്യുന്നതിന്
reporter

ലണ്ടന്‍: യുകെയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിന് അവരെ ഇവിടെ താമസിപ്പിക്കുന്നതിനേക്കാള്‍ ചെലവേറുമെന്ന വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഉദാഹരണമായി റുവാണ്ട പോലുള്ള ഒരു രാജ്യത്തേക്ക് ഇവിടെ നിന്ന് ഒരു കുടിയേറ്റക്കാരനെ മടക്കി അയക്കാനായി അയാളെ ഇവിടെ താമസിപ്പിക്കുന്നതിനേക്കാള്‍ 63,000 പൗണ്ടെങ്കിലും കൂടുതലായി വേണ്ടി വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പാര്‍ലിമെന്റിന്റെ പരിഗണനയിലുള്ള ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്ലിന്റെ സാമ്പത്തിക ആഘാതത്തെക്കുറിച്ച് നടന്ന ഒരു വിശകലനത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു അനധികൃത കുടിയേറ്റക്കാരനെ റീലൊക്കേറ്റ് ചെയ്യുന്നതിന് വരുന്ന ഗ്രോസ് കോസ്റ്റ് 169,000 പൗണ്ടാണെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്ന്ത. എന്നാല്‍ ഇയാളെ ഹൗസിംഗ് സപ്പോര്‍ട്ട് നല്‍കി ഇവിടെ താമസിപ്പിക്കാനായി 106,000 പൗണ്ട് മാത്രമേ ചെലവ് വരുന്നുള്ളുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ആരെയും നിയമവിരുദ്ധമായി യുകെയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുകയാണ് ഇത്തരം ചെലവുകളെല്ലാം ഒഴിവാക്കുന്നതിനുള്ള ശാശ്വത മാര്‍ഗമെന്നാണ് ഹോം ഓഫീസ് പറയുന്നത്.

ഹൗസിംഗ് ചെലവിന് പുറമെ ഒരു കുടിയേറ്റക്കാരനെ യുകെയില്‍ അധിവസിപ്പിക്കുമ്പോള്‍ ബെനഫിറ്റുകള്‍, സോഷ്യല്‍ ഹൗസിംഗ് , ഹെല്‍ത്ത് കെയര്‍ ചെലവുകളും വേണ്ടി വരുമെന്നും പുതിയ വിലയിരുത്തല്‍ എടുത്ത് കാട്ടുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് ചെറുബോട്ടുകളിലും മറ്റും അനധികൃത കുടിയേറ്റക്കാര്‍ യുകെയിലേക്ക് എത്തുന്നത് തടയിടുന്നത് ലക്ഷ്യമിട്ടാണ് പ ുതിയ ബില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരത്തിലെത്തുന്നവര്‍ യുകെയില്‍ അസൈലം ക്ലെയിം ചെയ്യുന്നത് തടയുകയെന്നതും പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നു. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ റുവാണ്ട അല്ലെങ്കില്‍ മറ്റൊരു സുരക്ഷിത രാജ്യത്തേക്ക് നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരം രാജ്യങ്ങളിലേക്ക് ഒരാളെ മാറ്റുമ്പോള്‍ പ്രസ്തുത രാജ്യത്തിന് ഒരാള്‍ക്ക് എന്ന തോതില്‍ 105,000 പൗണ്ട് നല്‍കണം. കൂടാതെ 22,000 പൗണ്ട് വിമാന ചാര്‍ജായും വകയിരുത്തേണ്ടി വരും. ഇത്തരത്തില്‍ പിടിക്കപ്പെട്ടവരെ നാട് കടത്തുന്നത് വരെ യുകെയില്‍ പാര്‍പ്പിക്കുന്നതിനുള്ള ചെലവുകള്‍ ഇതിന് പുറമെ വരും.

 
Other News in this category

 
 




 
Close Window