Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്നാലെ സീനിയര്‍ ഡോക്ടര്‍മാരും സമരത്തിലേക്ക്
reporter

ലണ്ടന്‍: എന്‍എച്ച്എസ് ചരിത്രത്തില്‍ സമാനതകളില്ലാത്ത തോതില്‍ ദുര്‍ഘടങ്ങള്‍ സൃഷ്ടിച്ച് സീനിയര്‍ ഡോക്ടര്‍മാരും സമരത്തിന് ഇറങ്ങുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി അഞ്ച് ദിവസം പണിമുടക്കുന്നതിന് പിന്നാലെയാണ് രോഗികള്‍ക്ക് ദുരിതം സമ്മാനിക്കുന്ന സമരങ്ങള്‍ നടത്തുമെന്ന് കണ്‍സള്‍ട്ടന്റുമാര്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം സീനിയര്‍ ഡോക്ടര്‍മാര്‍ 48 മണിക്കൂര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപനം. വോട്ട് ചെയ്ത 86 ശതമാനം ഡോക്ടര്‍മാരുടെ പിന്തുണ ലഭിച്ചതോടെയാണ് ഈ നീക്കം. ഇതോടെ ബ്രിട്ടനില്‍ ഏഴ് ദിവസമാണ് ഡോക്ടര്‍മാര്‍ പണിമുടക്കില്‍ ഏര്‍പ്പെടുക. ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകളും, പ്രൊസീജ്യറുകളും നഷ്ടമാകാന്‍ ഇതുവഴി കാരണമാകും.

ഇതിനിടെ റോയല്‍ കോളേജ് നഴ്സിംഗിന് സ്വന്തം സമരങ്ങള്‍ വിഴുങ്ങേണ്ടി വന്നിട്ടുണ്ട്. കേവലം 43 ശതമാനം നഴ്സുമാര്‍ മാത്രമാണ് ബാലറ്റിംഗില്‍ പങ്കെടുത്തത്. ഇതോടെ നിയമപരമായ പരിധിയായ 50 ശതമാനം പോലും എത്തിച്ചേര്‍ന്നില്ല. നഴ്സുമാര്‍ സമരങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുമ്പോഴാണ് പല മടങ്ങ് അധിക ശമ്പളം കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.

ശരാശരി 128,000 പൗണ്ട് വാര്‍ഷിക ശമ്പളം വാങ്ങുന്ന 34,000 കണ്‍സള്‍ട്ടന്റുമാരാണ് ജൂലൈ 20, 21 തീയതികളില്‍ പണിമുടക്കുന്നത്. ഈ ദിവസങ്ങളില്‍ എമര്‍ജന്‍സി കെയര്‍ മാത്രമാണ് നല്‍കുക. ഇതോടെ പതിവ് ചികിത്സകളെല്ലാം റദ്ദാകും. ജൂനിയര്‍ ഡോക്ടര്‍മാര്‍ ജൂലൈ 13 രാവിലെ 7 മുതല്‍ ജൂലൈ 18 രാവിലെ 7 വരെയാണ് സമരം നടത്തുന്നത്. 1948ന് ശേഷം ആദ്യമായി ഏറ്റവും ദൈര്‍ഘ്യമേറിയ വാക്കൗട്ടാണ് ഇതോടെ നടപ്പാകുന്നത്.

 
Other News in this category

 
 




 
Close Window