Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ചോര്‍ച്ചയില്‍ തകര്‍ന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനി, ദിവസവും ചോരുന്നത് 250 സ്വിമ്മിംഗ് പൂള്‍ നിറയ്ക്കാനുള്ള ജലം
reporter

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനി തകര്‍ച്ചയുടെ വക്കിലെത്തിയതോടെ രക്ഷാപ്രവര്‍ത്തനവുമായി ഗവണ്‍മെന്റ്. കമ്പനി തകര്‍ന്നാല്‍ അടിയന്തര നടപടികളുമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ട്. ഇതിനിടയില്‍ അധിക ഫണ്ടിംഗ് നേടി പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളിലാണ് തെയിംസ് വാട്ടര്‍. യുകെ ജനസംഖ്യയുടെ കാല്‍ശതമാനം ഇടങ്ങളിലും വെള്ളമെത്തിക്കുന്ന സ്ഥാപനത്തിന് ബില്ല്യണുകളാണ് കടമുള്ളത്. ചൊവ്വാഴ്ച സ്ഥാപനത്തിന്റെ മേധാവി അപ്രതീക്ഷിതമായി രാജിവെച്ചതോടെ കമ്പനി കനത്ത സമ്മര്‍ദത്തിലാണ്. പശ്ചാത്തലത്തില്‍ പല നടപടിക്രമങ്ങളും പുരോഗമിക്കുന്നുണ്ടെന്നും, അടിയന്തരമായി ആവശ്യം വന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി.

എന്ത് പ്രതിസന്ധി നേരിട്ടാലും ജലവിതരണം സാധാരണ നിലയില്‍ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്ഥാപനം തകര്‍ന്നാലും ഇത് പെട്ടെന്ന് സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മാലിന്യം ഒഴുക്കലും, ലീക്കുകളുടെയും പേരില്‍ വലിയ വിമര്‍ശനമാണ് യുകെയിലെ ഏറ്റവും വലിയ വാട്ടര്‍ കമ്പനി അടുത്ത കാലത്തായി നേരിടുന്നത്. മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫണ്ടിംഗ് നേടാന്‍ ശ്രമിക്കുകയാണെന്ന് തെയിംസ് വാട്ടര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ സംബന്ധിച്ച് വാട്ടര്‍ റെഗുലേറ്റര്‍ ഓഫ്വാട്ടിനെ അറിയിച്ച് വരികയാണെന്ന് അവര്‍ വ്യക്തമാക്കി. കൂടാതെ പിടിച്ചുനില്‍ക്കാന്‍ സഹായകമായ തോതില്‍ ശക്തമായ ധനശ്രോതസ്സുകള്‍ ഉണ്ടെന്നും കമ്പനി പറയുന്നു. യുകെയില്‍ ഏറ്റവും കൂടുതല്‍ വെള്ളം ലീക്കായി പോകുന്ന വാട്ടര്‍ കമ്പനി തെയിംസ് വാട്ടറാണ്. ഓരോ ദിവസവും ഇവരുടെ പൈപ്പുകളില്‍ നിന്നും 250 ഒളിംപിക് സ്വമ്മിംഗ് പൂളുകള്‍ നിറയ്ക്കാന്‍ ആവശ്യമായ വെള്ളമാണ് നഷ്ടമാകുന്നത്.

അധിക ഫണ്ടിംഗ് നേടാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനി വാങ്ങാന്‍ പറ്റിയവരെ ലഭിക്കുന്നത് വരെ ഗവണ്‍മെന്റിന്റെ താല്‍ക്കാലിക അഡ്മിനിസ്ട്രേഷനിലേക്ക് മാറ്റും.

 
Other News in this category

 
 




 
Close Window