Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ജൂലൈയില്‍ പുതിയ ഉഷ്ണതരംഗം, താപനില 30 ഡിഗ്രി സെല്‍ഷ്യസിലേക്ക്
reporter

ലണ്ടന്‍: യുകെയെ പുതിയ ഉഷ്ണതരംഗം വേട്ടയാടാനെത്തുന്നുവെന്ന് സ്ഥിരീകരിച്ച് മെറ്റ് ഓഫീസ് രംഗത്തെത്തി. ഇത് പ്രകാരം ജൂലൈയില്‍ രാജ്യത്തെ താപനില വീണ്ടും കുതിച്ചുയരാന്‍ പോകുന്നുവെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം അടുത്ത മാസം താപനില 20 ഡിഗ്രികള്‍ക്ക് മുകളില്‍ പോകുമെന്നും ഇത് ചില പ്രദേശങ്ങളില്‍ 30 ഡിഗ്രി വരെയെത്തിച്ചേരാമെന്നുമാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പേകുന്നത്. വേനല്‍ക്കാലം ശക്തമാകുന്നത് തുടരുന്നതിനെ തുടര്‍ന്ന് അടുത്ത മാസം മധ്യത്തിലെത്തുമ്പോഴേക്കും രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളില്‍ താപനില ഇനിയും വര്‍ധിക്കുന്നതായിരിക്കും. സതേണ്‍ ഏരിയകളടക്കം ചില പ്രദേശങ്ങളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിന് ശേഷമുള്ള തണുപ്പ് ഇതോടെ ഇല്ലാതാകുമെന്നും പ്രവചനമുണ്ട്. അതായത് രാജ്യം വീണ്ടും ചൂടിന്റെ വറചട്ടിയിലേക്ക് എടുത്തെറിയപ്പെടാന്‍ പോകുന്നുവെന്ന് സാരം. ജൂണിന്റെ അവസാന ദിവസങ്ങളില്‍ മിക്കയിടങ്ങളിലും താപനില താഴ്ന്ന് തുടങ്ങിയെങ്കിലും ജൂലൈ മധ്യത്തോടെ ഇത് വീണ്ടും കുതിച്ചുയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം ജൂലൈ മധ്യത്തോടെ പലയിടങ്ങളിലും താപനില 25 ഡിഗ്രിക്കടുത്ത് വര്‍ധിക്കുന്നതായിരിക്കും. ലണ്ടനില്‍ താപനില ഈ അവസരത്തില്‍ 25 ഡിഗ്രിയായിത്തീരുമെന്നാണ് പ്രവചനം.

ഇതേ സമയം നോര്‍ത്തേണ്‍ ഏരിയകളില്‍ മൈല്‍ഡര്‍ വെതറായിരിക്കും അനുഭവപ്പെടുന്നത്. ജൂലൈ 15ന് എഡിന്‍ബര്‍ഗില്‍ 20 ഡിഗ്രിക്കും 21 ഡിഗ്രിക്കും ഇടയിലുള്ള താപനിലയായിരിക്കും അനുഭവപ്പെടുന്നത്. അബെര്‍ഡീനില്‍ ഈ സമയം താപനില 22 ഡിഗ്രിയായിത്തീരും. ജൂലൈയില്‍ രാജ്യത്ത് വീണ്ടുമൊരു ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനുള്ള സാധ്യതയേറെയാണെന്നാണ് നെറ്റ് വെതര്‍ ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ശരാശരിക്ക് മുകളിലുള്ള താപനിലയായിരിക്കും അനുഭവപ്പെടുന്നത്. ഇത് പ്രകാരം ജൂലൈ 13 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിരവധി പ്രദേശങ്ങളില്‍ ശരാശരിക്ക് മുകളിലുള്ള താപനില അനുഭവപ്പെടാന്‍ സാധ്യതയേറെയാണെന്നാണ് നെറ്റ് വെതര്‍ പ്രവചിക്കുന്നത്. ഇതോട് അനുബന്ധിച്ച് നിരവധി പ്രദേശങ്ങളില്‍ കടുത്ത വേനല്‍മഴയും ഇടിയോട് കൂടിയ കാറ്റുകളം അനുഭവപ്പെടുമെന്നും ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നു. വര്‍ഷങ്ങള്‍ക്കിടെയുള്ള റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയ ജൂണിന് ശേഷമാണ് ചൂടേറിയ ജൂലൈയും രാജ്യത്തെത്തുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കടുത്ത വേനല്‍ കാരണം രാജ്യത്തെ പലയിടങ്ങളിലും ഇപ്പോള്‍ തന്നെ ജലക്ഷാമം രൂക്ഷമാണ്. അടുത്ത മാസവും വേനല്‍ കടുത്താല്‍ ജലക്ഷാമം ഇനിയുമേറുമെന്ന ആശങ്കയേറി വരുകയാണ്.

 
Other News in this category

 
 




 
Close Window