Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടിയ ബ്രിട്ടീഷുകാര്‍ക്ക് ആശ്വാസം, എനര്‍ജി ബില്ലില്‍ നേരിയ കുറവ്
reporter

ലണ്ടന്‍: യുകെയില്‍ പുതിയ പ്രൈസ് ക്യാപ് നിലവില്‍ വന്നതോടെ എനര്‍ജി ബില്ലുകളില്‍ കുറവ് വരാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഗാര്‍ഹിക ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ കാര്യമായ കുറവാണുണ്ടായിരിക്കുന്നത്. വിന്റര്‍ സീസണില്‍ ഇക്കാര്യത്തില്‍ ഇനിയും ചെറിയ കുറവുകളുണ്ടാകുമെന്നാണ് പ്രവചനം. നിലവില്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ കുടുംബത്തില്‍ നല്‍കേണ്ടുന്ന എനര്‍ജി ബില്‍ നിലവില്‍ വര്‍ഷത്തില്‍ ശരാശരി 2074 പൗണ്ടാണ്. പുതിയ എനര്‍ജി പ്രൈസ് ക്യാപ് നിലവില്‍ വന്നതോടെ ഇക്കാര്യത്തില്‍ വര്‍ഷത്തില്‍ 426 പൗണ്ടാണ് ഇടിഞ്ഞിരിക്കുന്നത്. വിന്ററില്‍ എനര്‍ജി ബില്‍ പ്രതിവര്‍ഷം 2000 പൗണ്ടിലേക്ക് ഇടിയുമെന്നാണ് കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റിലെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡിന് മുമ്പുള്ള കാലത്തേക്കാള്‍ ഉയര്‍ന്ന നിലിയില്‍ തന്നെയാണ് എനര്‍ജി ബില്ലുകളുള്ളത്. എനര്‍ജി ബില്ലുകളില്‍ ഇത്തരത്തില്‍ കുറവുണ്ടെങ്കിലും നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ ബില്ലുകള്‍ അടക്കാന്‍ സാധിക്കാതെ നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് ചാരിറ്റികളും സപ്ലയര്‍മാരും മുന്നറിയിപ്പേകുന്നത്.

ബില്ലുകളില്‍ പൊതുവെ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ഓരോ കുടുംബങ്ങളും ഉപയോഗിക്കുന്ന ഗ്യാസിന്റെയും ഇലക്ട്രിസിറ്റിയുടെ അളവനുസരിച്ച് അവര്‍ അടക്കേണ്ടുന്ന ബില്ലുകളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. എനര്‍ജി പ്രതിസന്ധിയുടെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കുന്നുവെന്നും എന്നാല്‍ ഇത് സംബന്ധിച്ച വെല്ലുവിളികള്‍ ഇപ്പോഴും അവശേഷിക്കുന്നുവെന്നാണ് ബ്രിട്ടീഷ് ഗ്യാസിന്റെ ചീഫ് എക്സിക്യൂട്ടീവായ ക്രിസ് ഓ ഷീ വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിയില്‍ പിന്തുണ ഉറപ്പാക്കാനായി കമ്പനികള്‍ നൂറ് കണക്കിന് അധിക ജീവനക്കാരെ ഹയര്‍ ചെയ്തിട്ടുണ്ടെന്നാണ് രാജ്യത്തെ സപ്ലൈയര്‍മാരെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ വ്യക്തമാക്കിയിരിക്കുന്നത്. ഹോള്‍സെയില്‍ എനര്‍ജി വിലകളും അതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍മാര്‍ നല്‍കേണ്ടുന്ന എനര്‍ജി ചാര്‍ജുകളും കഴിഞ്ഞ 18 മാസങ്ങളായി ഉയര്‍ന്ന നിലയിലായിരുന്നു. ഈ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടാത്തതിനെ തുടര്‍ന്ന് എനര്‍ജി റെഗുലേറ്ററായ ഓഫ്ജെം പരമാവധി എനര്‍ജി പ്രൈസ് നിശ്ചയിച്ചിരുന്നു.

ഓരോ യൂണിറ്റ് ഗ്യാസിനും ഇലക്ട്രിസിറ്റിക്കും കസ്റ്റമര്‍മാരില്‍ നിന്നും സപ്ലൈയര്‍മാര്‍ക്ക് ഈടാക്കാവുന്ന തുകയെ നിയന്ത്രിക്കാന്‍ ഇത് വഴിയൊരുക്കി. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ വേരിയബിള്‍ അല്ലെങ്കില്‍ ഡിഫോള്‍ട്ട് താരിഫുകളിലുള്ള കുടുംബങ്ങള്‍ക്കിത് ബാധകമായിട്ടുണ്ട്. തല്‍ഫലമായി ഇവിടങ്ങളിലെ എനര്‍ജി ബില്ലുകളില്‍ നിലവില്‍ കുറവ് വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ആരംഭിച്ച പുതിയ പ്രൈസ് ക്യാപ് മൂന്ന് മാസക്കാലമായിരിക്കും നിലനില്‍ക്കുന്നത്. ഇത് പ്രകാരം കിലോവാട്ടിന് 30 പെന്‍സാണ്. ഇത് പ്രകാരം സ്റ്റാന്‍ഡിംഗ് ചാര്‍ജ് ദിവസത്തില്‍ 53 പെന്‍സാണ്. ഗ്യാസിന് കെഡബ്ല്യൂഎച്ചിന് എട്ട് പെന്‍സാണ്. ഇതിന് ദിവസത്തേക്കുള്ള സ്റ്റാന്‍ഡിംഗ് ചാര്‍ജ് 29 പെന്‍സാണ്.

 
Other News in this category

 
 




 
Close Window