Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
മോര്‍ട്ട്‌ഗേജ് അടയ്ക്കാന്‍ സേവിംഗ്‌സ് എടുത്ത് ജനത, അധികാരത്തിനായി തമ്മിലടിച്ച് കണ്‍സര്‍വേറ്റീവുകളും
reporter

ലണ്ടന്‍: ഉയര്‍ന്ന പണപ്പെരുപ്പവും, വര്‍ദ്ധിച്ച കടമെടുപ്പ് ചെലവുകളും ബുദ്ധിമുട്ടിക്കുമ്പോള്‍ കുടുംബങ്ങള്‍ തങ്ങളുടെ ഉള്ള സേവിംഗ്സ് ഉപയോഗിച്ച് മോര്‍ട്ട്ഗേജ് അടച്ചുതീര്‍ക്കുന്ന തിരക്കില്‍. ഈ വിധം റെക്കോര്‍ഡ് നിരക്കിലാണ് ജനം അടച്ചുതീര്‍ക്കുന്നത്. സാമ്പത്തിക രംഗം വഷളായ സാഹചര്യത്തില്‍ ജനം അഡ്ജസ്റ്റ് ചെയ്യുന്നത് ഈ വിധമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫിക്സഡ് റേറ്റ് ഹോം ലോണുകളുടെ നിരക്ക് ഇപ്പോഴും വര്‍ദ്ധിക്കുകയാണെന്ന് മറ്റൊരു റിപ്പോര്‍ട്ടും സ്ഥിരീകരിച്ചു. അഞ്ച് വര്‍ഷത്തെ ഡിലുകള്‍ 6 ശതമാനത്തിനടുത്ത് എത്തിക്കഴിഞ്ഞു. ജീവിതച്ചെലവ് പ്രതിസന്ധികള്‍ മൂലം ഭവനവിലകളില്‍ ഇടിവ് വരുന്നുണ്ട്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ വീടുവിലയില്‍ 3.5 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2009ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് തുടരുമ്പോള്‍ ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ചില ഇക്കണോമിസ്റ്റുകള്‍ പ്രവചിക്കുന്നു. ആദ്യ പാദത്തില്‍ ജിഡിപി 0.1 ശതമാനം വളര്‍ച്ച കൈവരിച്ചതായി ഒഎന്‍എസ് വ്യക്തമാക്കി. വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും കുടുംബങ്ങള്‍ 1.9 ബില്ല്യണ്‍ പൗണ്ടാണ് പിന്‍വലിച്ചത്. 1987ന് ശേഷം ആദ്യമായാണ് പിന്‍വലിക്കല്‍ റെക്കോര്‍ഡിട്ടത്. ജീവിതച്ചെലവുകള്‍ ഞെരുക്കുന്നതും, കൂടുതല്‍ ജോലിക്കാരെ ഉയര്‍ന്ന ടാക്സ് ബാന്‍ഡിലേക്ക് നീട്ടിയതുമാണ് സേവിംഗ് നിരക്ക് കുറയാന്‍ കാരണമാകുന്നത്.

ഇതിനിടെ പ്രധാനമന്ത്രി റിഷി സുനാകിന്റെ മന്ത്രിമാരില്‍ ഒരാളായിരുന്ന സാക്ക് ഗോള്‍ഡ്സ്മിത്തിന്റെ രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരയുദ്ധം രൂക്ഷമായി. ബോറിസ് ജോണ്‍സന്റെ സഖ്യകക്ഷിയായ സാക്ക് ഗോള്‍ഡ്സ്മിത്ത് സുനാകിനു നേരെ കടുത്ത ആക്രമണം നടത്തി. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇത് വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിഗേറ്റ് അന്വേഷണത്തെക്കുറിച്ച് താന്‍ നടത്തിയ അഭിപ്രായങ്ങള്‍ക്ക് ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ മന്ത്രി സ്ഥാനമൊഴിഞ്ഞതായി പ്രധാനമന്ത്രി പ്രതികരിച്ചു. വിദേശകാര്യ ഓഫീസിലെ പരിസ്ഥിതി വകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന പിയര്‍, കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രധാനമന്ത്രിയുടെ മനോഭാവത്തെയും രാജിക്കത്തില്‍ വിമര്‍ശിച്ചു. 10-ാം നമ്പര്‍ 'തെറ്റിദ്ധരിപ്പിക്കുന്ന ബ്രീഫിംഗ്' ആണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി റിഷി സുനാക് ഇനി നേരിടേണ്ടത് നാല് ഉപതെരഞ്ഞെടുപ്പുകള്‍ ആണ്. ലൈംഗിക പീഡനത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനും കുറ്റാരോപിതനായ കണ്‍സര്‍വേറ്റീവ് എംപി ഡേവിഡ് വാര്‍ബര്‍ട്ടന്റെ സോമര്‍ട്ടണ്‍ ആന്‍ഡ് ഫ്രോം മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിന് തുടക്കമായി. ബോറിസ് ജോണ്‍സണും അദ്ദേഹത്തിന്റെ രണ്ട് സഖ്യകക്ഷികളായ നദീന്‍ ഡോറിസും നൈജല്‍ ആഡംസും നേരത്തെ രാജിവച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് എതിരാക്കി സുനാകിന്റെ വീഴ്ചയാണ് ബോറീസും കൂട്ടരും ലക്ഷ്യമിടുന്നത്. ബോറിസിന്റെ വീഴ്ചയിലേക്ക് നയിച്ച നേതാവെന്ന പേരില്‍ സുനാകിനെ പല ടോറി നേതാക്കളും കുറ്റപ്പെടുത്തി. തന്നെ പുറത്താക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ജോണ്‍സണ്‍ പറഞ്ഞതു സുനാക്കിനുള്ള മുന്നറിയിപ്പായി വേണം കരുതാന്‍.

 
Other News in this category

 
 




 
Close Window