Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ കനത്ത മഴ തുടരുന്നു: മഴക്കെടുതിയില്‍ രണ്ടു മരണം: 137 വീടുകള്‍ തകര്‍ന്നു; 2 ജില്ലകളില്‍ നാളെയും സ്‌കൂള്‍ അവധി
Text By: Team ukmalayalampathram
മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ട് മരണം. കാസര്‍ഗോഡും പാലക്കാടും ആണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ ഒരാളെ കാണാതായി. ഇടുക്കിയില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. സംസ്ഥാനത്ത് 137 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോഡ് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കൊളേജുകള്‍ക്ക് അവധി ബാധകമല്ല. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.

കേരളത്തില്‍ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയില്‍ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനിടെ കാസര്‍ഗോഡ് 17 സെമീറ്ററും കോട്ടയത്ത് 15 സെന്റീ മീറ്ററിനു മുകളിലും മഴ ലഭിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് ആണ്.

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണമാണ്. നായരമ്പലം, ഞാറയ്ക്കല്‍ ഭാഗങ്ങളില്‍ വീടുകളിലേയ്ക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

കോട്ടയത്ത് ശക്തമായ മഴയില്‍ നദികള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ പഴയിടം കോസ് വെയില്‍ വെള്ളം കയറി. പുളിക്കല്‍ കവലയില്‍ കെ കെ റോഡില്‍ വെള്ളക്കെട്ടുണ്ടായി. വാഴൂരില്‍ തോട് കരകവിഞ്ഞു എസ്ബിഐ ജംഗ്ഷനില്‍ വെള്ളം കയറി. പനച്ചിക്കാട് അമ്പാട്ടുകടവില്‍ റോഡിലും വെള്ളംകയറി.
 
Other News in this category

 
 




 
Close Window