Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
UK Special
  Add your Comment comment
സമരത്തില്‍ നിന്ന് പിന്‍മാറാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് കണ്‍സള്‍ട്ടന്റുമാര്‍ രംഗത്ത്
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്റുമാര്‍ പുതിയ സമരത്തില്‍ നിന്ന് പിന്മാറാന്‍ പുതിയ ഡിമാന്റ് മുന്നോട്ട് വച്ചുവെന്ന് റിപ്പോര്‍ട്ട്.സ്‌കോട്ട്ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പണപ്പെരുപ്പത്തിന് മുകളിലുള്ള പേഡീല്‍ തങ്ങള്‍ക്കും നല്‍കിയാല്‍ ഈ മാസം നടത്താനിരിക്കുന്ന രണ്ട് ദിവസത്തെ സമരത്തില്‍ നിന്ന് പിന്മാറാമെന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് ഒബ്സര്‍വറിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതോടെ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും വരാനിരിക്കുന്ന ദിവസങ്ങളില്‍ നടത്തുന്ന സമരങ്ങള്‍ക്ക് മുമ്പേ തന്നെ പുതിയ ഭീഷണി മിനിസ്റ്റര്‍മാര്‍ക്ക് മുകളില്‍ സമ്മര്‍ദമേറ്റിയിരിക്കുകയാണ്. തങ്ങള്‍ക്ക് 12.4 ശതമാനം ശമ്പള വര്‍ധനവും ആന്വല്‍ പേ റിവ്യൂ പ്രക്രിയ നടത്തുമെന്ന ഉറപ്പുമേകിയാല്‍ ജൂലൈ 20നു 21നും നടത്താനിരിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്നാണ് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഉറപ്പേകിയിരിക്കുന്നത്.സ്‌കോട്ട്ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് പോലുള്ള ഓഫര്‍ ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്റുമാര്‍ക്ക് നല്‍കാന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ ഗവണ്‍മെന്റ് തയ്യാറാകാനും പേ റിവ്യൂ ബോഡിയുടെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തയ്യാറായാല്‍ തങ്ങള്‍ നിര്‍ബന്ധമായും സമരത്തില്‍ നിന്ന് പിന്മാറുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത് ബിഎംഎ കണ്‍സള്‍ട്ടന്റ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയറായ ഡോ. മൈക്ക് ഹെന്‍ലെയാണ്.

സമരം പിന്‍വലിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവുകയുള്ളുവെന്നും അതിന് മുമ്പ് ഇനിയൊരു ചര്‍ച്ചയില്ലെന്നുമാണ് കഴിഞ്ഞ രാത്രി ഗവണ്‍മെന്റ് ഉറവിടങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 50 വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്റുമാര്‍ നടത്തുന്ന സമരം ഇലക്ടീവ്, നോണ്‍ എമന്‍ജന്‍സി വര്‍ക്കുകള്‍ കാന്‍സല്‍ ചെയ്യപ്പെടാനിടയാകുമെന്നും ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ലിസ്റ്റുകളെ നിയന്ത്രണമില്ലാത്ത വിധത്തില്‍ നീട്ടുമെന്നുമാണ് ബിഎംഎ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാല്‍ സമരം എമര്‍ജന്‍സി കെയറിനെ ബാധിക്കില്ലെന്നും ബിഎംഎ പറയുന്നു. കണ്‍സള്‍ട്ടന്റുമാര്‍ സമരം ചെയ്യുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18ന് രാവിലെ ഏഴ് വരെ അഞ്ച് ദിവസത്തെ സമരം നടത്താനിരിക്കുകയാണ്. ഇതും എന്‍എച്ച്എസിലെ നിരവധി സര്‍വീസുകളെ ബാധിക്കുമെന്നും രോഗികള്‍ ബുദ്ധിമുട്ടിലാകുമെന്നുമുള്ള ആശങ്കയേറ്റിയിട്ടുണ്ട്. 12.4 ശതമാനം ശമ്പള വര്‍ധനവ് 2023-24 വര്‍ഷത്തേക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അടുത്ത വാരത്തില്‍ നടത്താനിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ബിഎംഎ സ്‌കോട്ട്ലന്‍ഡ് വെള്ളിയാഴ്ച പിന്‍വലിച്ചിരുന്നു. ഇതില്‍ പ്രചോദിതരായിട്ടാണ് ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്റുമാരും സമരം പിന്‍വലിക്കാനുള്ള പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window