Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
UK Special
  Add your Comment comment
ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്ലില്‍ കാതലായ മാറ്റം വരുത്താനൊരുങ്ങി യുകെ സര്‍ക്കാര്‍
reporter

ലണ്ടന്‍: യുകെ സര്‍ക്കാര്‍ ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്ലില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്. ഇത് പ്രകാരം ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള ഡിറ്റെന്‍ഷന്‍ കാലയളവില്‍ ഇളവ് വരുത്തുന്നതായിരിക്കും.ബില്ലില്‍ നിര്‍ണായകമായ 20 മാറ്റങ്ങള്‍ വരുത്തുന്നതിനായി എംപിമാര്‍ ഇന്ന് വോട്ട് ചെയ്യുന്നതായിരിക്കും. ഇതിനായി ഹൗസ് ഓഫ് ലോര്‍ഡ്സിലെ പീറുമാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവയില്‍ മിക്ക മാറ്റങ്ങളെയും കണ്‍സര്‍വേറ്റീവ് എംപിമാര്‍ എതിര്‍ക്കുമെങ്കിലും ബില്ലില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മിനിസ്റ്റര്‍മാര്‍ പാര്‍ലിമെന്റിലൂടെ അനുമതി നല്‍കുന്നതായിരിക്കും. ഇംഗ്ലീഷ് ചാനലിലൂടെ ചെറിയ ബോട്ടുകളില്‍ അപകടകരമായ രീതിയില്‍ അനധികൃത കുടിയേറ്റക്കാരെത്തുന്നത് തടയുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ വാഗ്ദാനത്തിലെ തുറുപ്പ് ശീട്ടാണ് മൈഗ്രേഷന്‍ ബില്‍. ചാനലിലൂടെ സമീപകാലത്തായി അനധികൃത കുടിയേറ്റം വര്‍ധിച്ചത് തടയുന്നതിനാണ് ബില്ലില്‍ മുന്‍ഗണനയേകുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചാനലിലൂടെ ആയിരത്തില്‍ അധികം കുടിയേറ്റക്കാരാണ് യുകെയിലേക്ക് എത്തിയത്.

ഇത്തരം കടന്ന് കയറ്റം ഇപ്പോഴും വളരെ കൂടുതലാണെന്നും സമ്മറില്‍ ഇത് ഇനിയും അധികരിക്കാനാണ് സാധ്യതയെന്നും സുനകിന്റെ വക്താവ് മുന്നറിയിപ്പേകിയിട്ടുണ്ട്. നിയമങ്ങള്‍ കര്‍ക്കശമാക്കിയും അസൈലം തേടുന്നതിനുളള വ്യവസ്ഥകള്‍ കടുപ്പിച്ചും ഇത്തരംകുടിയേറ്റം തടയുന്നതിനാണ് ഇല്ലീഗല്‍ മൈഗ്രേഷന്‍ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുതിര്‍ന്നവരില്ലാതെയെത്തുന്ന കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള ഡിറ്റെന്‍ഷന്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടുള്ള ബില്ലായിരുന്നു നേരത്തെ അവതരിപ്പിച്ചിരുന്നത്.എന്നാല്‍ ഇതില്‍ കാര്യമായ ഇളവുകള്‍ പീറുമാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ലിമെന്റ് നിര്‍ബന്ധിതമായിരിക്കുന്നത്. പരിഗണനയിലുള്ള പുതിയ ഭേദഗതികള്‍ പ്രകാരം മുതിര്‍ന്നവരുടെ കൂടെയല്ലാതെ എത്തുന്ന കുട്ടികള്‍ എട്ട് ദിവസം ഡിറ്റെന്‍ഷനില്‍ കഴിഞ്ഞാല്‍ ജാമ്യം അനുവദിക്കുന്നതായിരിക്കും. കൂടാതെ ഗര്‍ഭിണികള്‍ 72 മണിക്കൂര്‍ ഡിറ്റെന്‍ഷനില്‍ കഴിഞ്ഞാല്‍ മതിയെന്ന നിലവിലെ നിയമം നിലനിര്‍ത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ച് വരുന്നുണ്ട്. അനുവാദമില്ലാതെ യുകെയില്‍ പ്രവേശിക്കുന്നവരെ നീക്കം ചെയ്യാന്‍ ഹോം സെക്രട്ടറിക്ക് സാധിക്കുക ലെജിസ്ലേഷന്‍ നിയമമാകുമ്പോള്‍ മാത്രമായിരിക്കുമെന്ന ചട്ടം പ്രാവര്‍ത്തികമാക്കുന്ന ഒരു ഭേദഗതിയും മേശപ്പുറത്തുണ്ട്.

 
Other News in this category

 
 




 
Close Window