Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 12th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് പുറപ്പെടുന്നതും പോകുന്നതുമായ ഈസി ജെറ്റ് വിമാനങ്ങള്‍ റദ്ദാക്കുന്നു
reporter

ലണ്ടന്‍: യുകെയില്‍ നിന്ന് പറന്നുയരുന്നതും ഇവിടേക്ക് വരുന്നതുമായി നിരവധി വിമാനങ്ങള്‍ ഈസി ജെറ്റ് റദ്ദാക്കുന്നു. ഇത് പ്രകാരം ഏതാണ്ട് 1700 ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാര്‍ സമ്മര്‍ ഹോളിഡേസിന് പോകാനൊരുങ്ങുന്ന വേളയില്‍ വരുത്തുന്ന ഈ സര്‍വീസ് റദ്ദാക്കല്‍ കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന ആശങ്ക ശക്തമായി. ഗാത്വിക് എയര്‍ പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്നതും വരുന്നതുമായ വിമാനങ്ങളാണ് ഈസി ജെറ്റ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളില്‍ റദ്ദാക്കാന്‍ പോകുന്നത്. സമ്മര്‍ വെക്കേഷന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്ന മലയാളികളടക്കമുള്ള കുടിയേറ്റക്കാരെ ഇത് കടുത്ത രീതിയില്‍ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. യൂറോപ്പിലെ എയര്‍സ്പേസിലെ തിരക്കും എയര്‍ട്രാഫിക് കണ്‍ട്രോള്‍ ബുദ്ധിമുട്ടുകളും കാരണമാണ് തങ്ങള്‍ കടുത്ത നടപടി സ്വീകരിക്കുന്നതെന്നാണ് വിമാനക്കമ്പനി വിശദീകരണം നല്‍കിയിരിക്കുന്നത്. ക്യാന്‍സലേഷന്‍ കാരണം ബുദ്ധിമുട്ടുകള്‍ നേരിടുന്ന 95 ശതമാനം യാത്രക്കാര്‍ക്കും പകരം വിമാനങ്ങളില്‍ ബുക്ക് ചെയ്യാന്‍ അവസരം നല്‍കുമെന്നാണ് ഈസി ജെറ്റ് പറയുന്നത്.സമ്മര്‍ ഹോളിഡേസിനായി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും നിരവധി സ്‌കൂളുകള്‍ പൂട്ടാനൊരുങ്ങുന്ന വേളയിലാണ് ഈസി ജെറ്റ്കടുത്ത തീരുമാനമെടുത്തിരിക്കുന്നതെന്നത് നിരവധി ഹോളിഡേ മേയ്ക്കര്‍മാരെ ബാധിക്കുമെന്നുറപ്പാണ്.

2019 കോവിഡ് മഹാമാരിക്ക് ശേഷം യുകെയില്‍ നിന്ന് ഹോളിഡേ മേയ്ക്കര്‍മാരെയും വഹിച്ച് കൊണ്ട് ഏറ്റവും അധികം വിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങുന്ന ഈ ജൂലൈയിലാണ് ഈസിജെറ്റ് കടുത്ത തീരുമാനമെടുത്തിരിക്കുന്നതെന്നത് ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ജുലൈയിലുള്ളതിനേക്കാള്‍ 11 ശതമാനം അധികം വിമാനങ്ങള്‍ ഈ ജൂലൈയില്‍ യുകെയില്‍ നിന്ന് പറന്നുയരുമെന്നാണ് ഈസിജെറ്റ് പറയുന്നത്. അതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ മറ്റ് രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്ലാത്തതിനാലാണ് തങ്ങള്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതെന്നും ഈസി ജെറ്റ് വിശദീകരിക്കുന്നു. ഈ സമ്മറില്‍ എയര്‍ലൈന്‍ ഇന്റസ്ട്രിയാകമാനം കടുത്ത വെല്ലുവിളികളാണ്നേരിടാന്‍ പോകുന്നതെന്നും റഷ്യയുടെ ഉക്രയിന്‍ ആക്രമണത്തെ തുടര്‍ന്ന് ഉക്രയിന്‍ എയര്‍സ്പേസ് അടച്ചത് യൂറോപ്പിന്റെ ആകാശത്തില്‍ വിമാനങ്ങളുടെ തിരക്ക് പതിവിലുമധികമാകുമെന്നും വിമാനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്നുമാണ് ഈസിജെറ്റ് വക്താവ് പറയുന്നത്. യൂറോപ്പിലെ എയര്‍ട്രാഫിക്ക് കണ്‍ട്രോളര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരവും കാര്യങ്ങള്‍ ബുദ്ധിമുട്ടിലാക്കുമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇക്കാരണങ്ങളാലാണ് തങ്ങള്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window