Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
സന്തോഷ് റോയിയുടെ പ്രഥമ കവിതാസമാഹാരമായ 'ബര്‍ഗ്ഗര്‍ തിന്നുന്ന എലികള്‍' ജൂലൈ 29നു പ്രകാശനം ചെയ്യും
Text By: Team ukmalayalampathram
ഒരു നല്ല കവിത വായിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി, വിവരണാതീതമാണ്, വായനക്കാരന്റെ ഭാവനയെയോ വികാരങ്ങളെയോ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കലാപരമായ രചനയാണു യഥാര്‍ഥത്തില്‍ കവിത. വാക്കുകളുടെ കൃത്യമായ ക്രമീകരണത്തിലൂടെ താളവും ശബ്ദവും അര്‍ഥവും സമന്വയിപ്പിച്ച സൃഷ്ടികളാണു കവിതകള്‍.


ഉദാത്ത കവിതകള്‍ പലതും നമ്മെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യു കെ യിലെ പ്രവാസി എഴുത്തുകാരില്‍ ശ്രദ്ധേയനായ സന്തോഷ് റോയിയുടെ പ്രഥമ കവിതാസമാഹാരമായ 'ബര്‍ഗ്ഗര്‍ തിന്നുന്ന എലികള്‍' 2023 ജൂലൈ 29നു വൈകുന്നേരം 5 മണിക്ക് പ്രകാശനം ചെയ്യപ്പെടുകയാണു.

കൊല്ലം ജില്ലയിലെ, ശക്തികുളങ്ങര സെന്റ് ജോണ്‍ ഡി ബ്രിട്ടോ ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ചാണു ചടങ്ങ്.

2016 മുതല്‍ സമൂഹമാധ്യമങ്ങളില്‍ സന്തോഷ് റോയ് കുറിച്ച കവിതകളാണു ഈ കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കഥകളും കവിതകളും സിനിമ അവലോകനവും യാത്രാവിവരണങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ യു കെമലയാളികളുമായി സംവദിക്കുന്ന സന്തോഷ് റോയ് , യു കെ യിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സ് നിവാസിയാണു.

നമ്മുടെ സമൂഹത്തിലെ ചില അപ്രിയ സത്യങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണു ഈ കവിതാസമാഹാരത്തിലൂടെ കവി മുന്നോട്ട് വെക്കുന്നത്.

എലികള്‍, മനുഷ്യരുടെ തന്നെ ചില പ്രതിരൂപങ്ങളാണു. മോശക്കാരും സമര്‍ഥരും ഏറെയുള്ള കൂട്ടം. മനുഷ്യരെപോലെ തന്നെ ഏതു സാഹചര്യങ്ങളോടും ഇഴുകി ചേരാനുള്ള കഴിവും, ബുദ്ധികൂര്‍മ്മതയും, സാമൂഹ്യ ഘടനയുംഎലികള്‍ക്കുമുണ്ട്.

നമ്മുടെ പല മരുന്നുകളും പരീഷണ നിരീക്ഷണങ്ങള്‍ക്കായി പ്രയോഗിക്കുന്നത് എലികളിലാണു.

എല്ലാം തിന്നു തീര്‍ക്കുന്ന എലികള്‍ക്ക് ബര്‍ഗ്ഗറും പഥ്യമാകും.

അത് ദഹിക്കണമെങ്കില്‍, എലികളെ പോലെ ഈ കവിതാസമാഹാരത്തിലെ ഓരോ കവിതകളും നാം പതിയെ കരണ്ടു തിന്നേണ്ടതുണ്ട്.!
 
Other News in this category

 
 




 
Close Window