Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ പുതിയ വീടുകളില്‍ നിര്‍മാണത്തില്‍ കുറവ്, പ്രതിസന്ധി പുതിയ തലത്തിലേക്ക്
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പുതുതായി നിര്‍മാണം ആരംഭിച്ച വീടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് 2022-23 വര്‍ഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ സോഴ്സ്ഡ് ഫ്രാഞ്ചൈസി നടത്തിയ ഏറ്റവും പുതിയ റിസര്‍ച്ചാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 55 ബില്യണ്‍ പൗണ്ടിന്റെ മൂല്യമുള്ള പുതിയ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. ഇത് പ്രകാരം പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ 137,800 പുതിയ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. അതിന് മുമ്പത്തെ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 1.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 2018 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ പുതിയ വീടുകളുടെ പണി ആരംഭിച്ച കാര്യത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിന് രണ്ടാം സ്ഥാനമുണ്ട്.

നിലവില്‍ രാജ്യത്തുള്ള സാമ്പത്തിക പ്രതിസന്ധി ഇഗ്ലണ്ടിലെ പുതിയ വീടുകളുടെ നിര്‍മാണത്തെയും അവയുടെ സെയില്‍ പ്രൈസിനെയും ഏത് വിധത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാനായി സോഴ്സ്ഡ് ഫാഞ്ചൈസി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ന്യൂ ബില്‍ഡ് ഡാറ്റ വിശദമായി പഠിച്ചിരുന്നു. പുതിയ വീടുകളുടെ അല്ലെങ്കില്‍ ഫ്ലാറ്റുകളുടെ നിര്‍മാണ ആരംഭിക്കുന്നതിന് വ്യത്യസ്തമായ നിര്‍വചനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ നിര്‍മാണത്തിനായി സൈറ്റ് കണ്‍സ്ട്രക്ഷന്‍ ആരംഭിക്കുന്നത് മുതലുള്ള ഘട്ടത്തെയാണ് വീട് നിര്‍മാണത്തിന്റെ തുടക്കമായി പരിഗണിച്ച് വരുന്നത്. ഉദാഹരണമായി 100 ഫ്ലാറ്റുകള്‍ക്കുള്ള അടിത്തറയിടലിനെ 100 യൂണിറ്റുകളുടെ പ്രവര്‍ത്തിയുടെ തുടക്കമായിട്ടാണ് പരിഗണിച്ച് വരുന്നത്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ വാര്‍ഷിക കണക്കില്‍ വ്യത്യാസങ്ങള്‍ പ്രകടമാണ്. ഉദാഹരണമായി ലണ്ടനില്‍ ഇക്കാര്യത്തില്‍ 13.4 ശതമാനം വര്‍ധനവും യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബറില്‍ 14 ശതമാനം ഇടിവുമാണുണ്ടായിരിക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2022-23ല്‍ പുതുതായി നിര്‍മിച്ച വീടുകളുടെ ശരാശരി വിലയില്‍ 13.8 ശതമാനം വര്‍ധനവുണ്ടാവുകയും നിരക്ക് 399,063 പൗണ്ടിലെത്തുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window