Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
നാളെ മുതല്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിക്കും, 48 മണിക്കൂര്‍ രാജ്യം വന്‍ പ്രതിസന്ധിയിലേക്ക്
reporter

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ സീനിയര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ അഥവാ കള്‍സള്‍ട്ടന്റുമാര്‍ നടത്താനിരിക്കുന്ന സമരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമായി. നാളെ മുതല്‍ 48 മണിക്കൂര്‍ നേരം ഇവര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് രോഗികള്‍ക്ക് അത്യാവശ്യ സര്‍വീസുകള്‍ പോലും തടസ്സപ്പെട്ട് അപകടകരമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന മുന്നറിയിപ്പുകളാണ് ഇതേ തുടര്‍ന്ന് ശക്തമായിരിക്കുന്നത്. സേവന-വേതന പ്രശ്നങ്ങളുടെ പേരില്‍ നാളെ രാവിലെ ബ്രിട്ടീഷ് സമയം ഏഴ് മണി മുതലാണീ സമരം ആരംഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പ്ലാന്‍ഡ് അപ്പോയിന്റ്മെന്റുകള്‍ നീട്ടി വച്ച് എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകള്‍ ഇനിയും നീളുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. കണ്‍സള്‍ട്ടന്റുമാരുടെ സമരം അവരെ കാണാനെത്തുന്ന രോഗികളെ മാത്രമല്ല ബുദ്ധിമുട്ടിലാക്കുക, മറിച്ച് അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ തടസ്സപ്പെടാനും ഇത് വഴിയൊരുക്കുമെന്നതിനാല്‍ നിരവധി സര്‍വീസുകളിലായിരിക്കും തടസ്സങ്ങളുണ്ടാകുന്നത്.

കണ്‍സള്‍ട്ടന്റുമാരുടെ മേല്‍നോട്ടമില്ലാതാകുന്നതോടെ എന്‍എച്ച്എസിലെ നിരവധി സര്‍വീസുകളില്‍ പരക്കെ തടസ്സങ്ങളും സമയം വൈകലുകളുമുണ്ടാക്കും. ഇതിനാല്‍ ഇവരുടെ സമരം മറ്റ് ഏത് ജീവനക്കാരുടെ സമരത്തേക്കാളും കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. പേ റിവ്യൂ ബോഡികളുടെ നിര്‍ദേശങ്ങള്‍ മാനിച്ച് ആറ് ശതമാനം ശമ്പള വര്‍ധനവ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടും സമരത്തില്‍ നിന്ന് പിന്മാറാന്‍ കണ്‍സള്‍ട്ടന്റുമാര്‍ തയ്യാറായിട്ടില്ല. പണപ്പെരുപ്പത്തിന് മുകളില്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന നിര്‍ണായക ആവശ്യമാണ് കണ്‍സള്‍ട്ടന്റുമാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ നാളിതുവരെയുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായ അഞ്ച് ദിവസത്തെ സമരം ചൊവ്വാഴ്ച അവസാനിച്ചതിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് സീനിയര്‍ ഡോക്ടര്‍മാരുടെ സമരവുമെത്തുന്നതെന്നത് പ്രതിസന്ധികള്‍ രൂക്ഷമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പേകുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം മൂലം പതിനായിരക്കണക്കിന് അപ്പോയിന്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നിരുന്നുവെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ മുതിര്‍ന്ന ഡോക്ടറായ പ്രഫ. സര്‍ സ്റ്റീഫന്‍ പോവിസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനേക്കാള്‍ പ്രത്യാഘാതമായിരിക്കും സീനിയര്‍ ഡോക്ടര്‍മാരുടെ സമരം ഹെല്‍ത്ത് സര്‍വീസിലുണ്ടാക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ ജൂലൈ 25 മുതല്‍ എന്‍എച്ച്എസിലെ റേഡിയോഗ്രാഫര്‍മാര്‍ 48 മണിക്കൂര്‍ സമരത്തിനിറങ്ങാന്‍ പോകുന്നുവെന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്

 
Other News in this category

 
 




 
Close Window