Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളില്‍ ഇനി ഹിസ് മജസ്റ്റി
reporter

ലണ്ടന്‍ : ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളില്‍ ഇനി ''ഹിസ് മജസ്റ്റി'' എന്ന പദം ഉപയോഗിക്കും. ചാള്‍സ് രാജാവിന്റെ പേരില്‍ ഇഷ്യൂ ചെയ്ത ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ഈ ആഴ്ച പുറത്തിറക്കുമെന്ന് ഹോം ഓഫീസ് അറിയിച്ചു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പേരില്‍ ''ഹര്‍ മജസ്റ്റി'' ഉപയോഗിച്ചുള്ള പാസ്പോര്‍ട്ടുകളുടെ യുഗം ഇതോടെ അവസാനിച്ചു. അന്തരിച്ച രാജ്ഞിയുടെ പേരില്‍ ഈ വര്‍ഷം ഇതിനകം അന്‍പത് ലക്ഷം പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തു. 1952-ല്‍ ജോര്‍ജ്ജ് ആറാമന്റെ ഭരണകാലത്താണ് അവസാനമായി ''ഹിസ് മജസ്റ്റി'' പാസ്പോര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ സെപ്തംബറില്‍ രാജ്ഞിയുടെ മരണത്തിന് ശേഷം രാജ്യത്തെ നോട്ടുകളിലും സ്റ്റാമ്പുകളിലും മറ്റും പുതിയ രാജാവിന്റെ ചിത്രങ്ങളിലേക്കും ചിഹ്നങ്ങളിലേക്കും മാറുന്ന പ്രക്രിയ നടന്നിരുന്നു.

എന്നാല്‍, നിലവിലുള്ള സ്റ്റോക്കുകള്‍ ഉപയോഗിച്ച് തീര്‍ന്നതിന് ശേഷമാവും ഇത്. പാസ്‌പോര്‍ട്ടില്‍ പുതിയ പതിപ്പിന്റെ വരവിനൊപ്പം നിലവിലുള്ള ''ഹെര്‍ മജസ്റ്റി'' പേരിലുള്ള പാസ്‌പോര്‍ട്ടുകള്‍ തീര്‍ന്നുപോകുന്നതുവരെ ഉപയോഗിക്കും. യുകെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമാണ് ഇതെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാസ്പോര്‍ട്ട് അനുവദിക്കുന്നതിലെ കാലതാമസവും ഈ വര്‍ഷം സമരങ്ങളും കാരണം ഉണ്ടായ തടസം മാറ്റി ഇപ്പോള്‍ അപേക്ഷിച്ച് 10 ആഴ്ചയ്ക്കുള്ളില്‍ 99% പാസ്പോര്‍ട്ടുകളും വിതരണം ചെയ്യുന്നതായി ഹോം ഓഫീസ് പറയുന്നു. ഫോട്ടോയും ഒപ്പും സഹിതമുള്ള ആധുനിക രൂപത്തിലുള്ള യുകെ പാസ്പോര്‍ട്ടുകള്‍ 1915 മുതല്‍ വിതരണം ചെയ്തുവരുന്നു. 1972-ല്‍ ആദ്യത്തെ സുരക്ഷാ വാട്ടര്‍മാര്‍ക്ക് ചേര്‍ത്തു. 1988-ല്‍ മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. 2020-ല്‍, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം, യുകെ പാസ്പോര്‍ട്ടുകള്‍ 1988 മുതല്‍ ഉപയോഗിച്ചിരുന്ന ബര്‍ഗണ്ടി നിറത്തില്‍ നിന്ന് നീലയിലേക്ക് മാറി.

 
Other News in this category

 
 




 
Close Window