Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
1191 കോടി രൂപ വിലമതിക്കുന്ന കൊട്ടാര സദൃശമായ കെട്ടിടം സ്വന്തമാക്കി ഇന്ത്യക്കാരന്‍
reporter

ലണ്ടന്‍: ലണ്ടനിലെ കൊട്ടാരസമാനമായ സൗധങ്ങളിലൊന്ന് സ്വന്തമാക്കി ഇന്ത്യന്‍ ശതകോടീശ്വരന്‍. രവി റൂഇയയാണ് ലണ്ടനിലെ റീജന്റ്സ് പാര്‍ക്കിലെ 25,800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹാനോവര്‍ ലോജ് (Hanover Lodge Mansion)വാങ്ങിയത്. സമീപ വര്‍ഷങ്ങളിലെ ലണ്ടനിലെ ഏറ്റവും വലിയ ഭാവന വില്പനകളില്‍ ഒന്നാണിതെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്ററായ ആന്‍ഡ്രി ഗോഞ്ചരെങ്കോയുമായി ബന്ധിപ്പിച്ചിട്ടുള്ള 113 മില്യണ്‍ പൗണ്ട് (145 മില്യണ്‍ ഡോളര്‍) ലണ്ടന്‍ മാന്‍ഷന്‍ ആണിത്. അതായത് ഏകദേശം 1191 കോടി രൂപ വിലമതിക്കുന്നത്.

ഗാസ്‌പ്രോം ഇന്‍വെസ്റ്റ് യുഗിന്റെ മുന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഗോഞ്ചരെങ്കോ 2012 മുതല്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് വരെ ഇവിടെ താമസിച്ചിരുന്നുവത്രെ.

മുംബൈ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കോണ്‍ഗ്ലോമറേറ്റ് കമ്പനിയായ എസ്സാര്‍ ഗ്രൂപ്പിന്റെ സഹ-സ്ഥാപകനാണ് രവി റൂഇയ. എസ്സാര്‍ ഗ്രൂപ്പിന് സ്റ്റീല്‍, എണ്ണ, വാതകം, കപ്പല്‍ഗതാഗതം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ ബിസിനസുണ്ട്. 2022-ല്‍, ഫോബ്സ് സമ്പന്നപ്പട്ടികയില്‍ 69-ാം സ്ഥാനമായിരുന്നു രവി റൂഇയയ്ക്ക്. 1949-ല്‍ ചെന്നൈയില്‍ ജനിച്ച അദ്ദേഹം ചെന്നൈയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 1969-70 ല്‍ സഹോദരന്‍ ശശിയുമായി ചേര്‍ന്ന് കുടുംബ ബിസിനസ്സായ എസ്സാര്‍ ഗ്രൂപ്പ് രൂപീകരിച്ചു. 1992-ല്‍ അദ്ദേഹം കമ്പനിയുടെ സഹ-ചെയര്‍മാന്‍ ആയി. രവി റൂഇയയുടെ നേതൃത്വത്തില്‍, ലാണ് ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ കോണ്‍ഗ്ലോമറേറ്റുകളിലൊന്നായി മാറിയത്. കമ്പനി ഇന്ന് 50-ല്‍ അധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, 100,000-ത്തിലധികം ജീവനക്കാരുണ്ട്.

 
Other News in this category

 
 




 
Close Window