Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
കുറഞ്ഞ നിരക്കില്‍ യാത്രകള്‍ സാധ്യമാക്കിയിരുന്ന ട്രാവല്‍ കാര്‍ഡുകള്‍ നിര്‍ത്തലാക്കുന്നു
reporter

ലണ്ടന്‍: കുറഞ്ഞ നിരക്കില്‍ ലണ്ടന്‍ നഗരയാത്രകള്‍ സാധ്യമാക്കിയിരുന്ന ട്രാവല്‍ കാര്‍ഡുകള്‍ നിര്‍ത്തലാക്കുന്നു. ലണ്ടന്‍ ട്യൂബ്, ട്രാം, ബസ് സര്‍വീസുകളില്‍ സൗജന്യ നിരക്കില്‍ യാത്രകള്‍ സാധ്യമാക്കിയിരുന്ന ഡെയ്‌ലി പേപ്പര്‍ ട്രാവല്‍ കാര്‍ഡുകള്‍ നിര്‍ത്തലാക്കുമെന്ന് ഡപ്യൂട്ടി മേയര്‍ സെബ് ഡാന്‍സ് സര്‍ക്കാരിനെ അറിയിച്ചു. 40 ദശലക്ഷം പൗണ്ടിന്റെ കരാറാണ് ഇതിനായി സര്‍ക്കാരുമായി ഉണ്ടായിരുന്നത്.

നഗരയാത്രയ്ക്കായി എത്തുന്നവര്‍ക്ക് ഇനി മുതല്‍ സ്വന്തം കോണ്‍ടാക്ട് ലെസ്സ് ബാങ്ക് കാര്‍ഡോ പ്രീ-പെയ്ഡ് ഓയിസ്റ്റര്‍ കാര്‍ഡുകളോ ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷം 12 ദശലക്ഷം പൗണ്ടിന്റെ ട്രാവല്‍ കാര്‍ഡുകളാണ് വിറ്റഴിഞ്ഞത്. കോവിഡിനു മുമ്പ് വര്‍ഷം തോറും 27 ദശലക്ഷം പൗണ്ടിന്റെ വരെ ട്രാവല്‍ കാര്‍ഡ് വിറ്റഴിക്കപ്പെട്ടിരുന്നു. ദിവസേനയുള്ള കാര്‍ഡ് വില്‍പന നിര്‍ത്തുമെങ്കിലും പ്രതിവാര കാര്‍ഡുകളും വാര്‍ഷിക കാര്‍ഡുകളും തുടരും.

 
Other News in this category

 
 




 
Close Window