Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസിലെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ വിദേശത്ത് കുടിയേറുന്നു, ഹെല്‍ത്ത് കെയര്‍ പ്രതിസന്ധിയിലേക്ക്
reporter

ലണ്ടന്‍: എന്‍എച്ച്എസില്‍ നിന്ന് സീനിയര്‍ ഡോക്ടര്‍മാരടക്കമുള്ള പ്രഫണലുകള്‍ വന്‍ തോതില്‍ വിദേശരാജ്യങ്ങളിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങളിലേക്ക് ഒഴുകുന്നപ്രവണതയേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. നേരത്തെ തന്നെ ജീവനക്കാരുടെ ക്ഷാമത്താല്‍ വീര്‍പ്പ് മുട്ടുന്ന എന്‍എച്ച്എസിലെ പ്രതിസന്ധി ഇതിനെ തുടര്‍ന്ന് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. അയര്‍ലണ്ട്, ഓസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മികച്ച വാഗ്ദാനം ലഭിച്ച് എന്‍എച്ച്എസ് സ്റ്റാഫുകള്‍ നീങ്ങുന്നത്. ഇവിടങ്ങളില്‍ ഇവര്‍ക്ക് ഇരട്ടി ശമ്പളവും മികച്ച തൊഴില്‍ സാഹചര്യങ്ങളും ലഭിക്കുന്നതിനാലാണ് ഇവര്‍ എന്‍എച്ച്എസിനോട് ഗുഡ് ബൈ പറഞ്ഞ് പോകുന്നതെന്നും വ്യക്തമായിട്ടുണ്ട്. നല്ല എക്സ്പീരിയന്‍സുള്ള ഡോക്ടര്‍മാരും സര്‍ജന്‍മാരും ഇത്തരത്തില്‍ വിദേശങ്ങളിലേക്ക് കൂട് മാറിപ്പോകുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മെഡിക്കല്‍ ലീഡര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ രംഗത്തെത്തിയിരിക്കുന്നത്. മധ്യവയസ്‌കരമായ കണ്‍സള്‍ട്ടന്റുമാര്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭിച്ച് വിദേശങ്ങളിലേക്ക് പോകുന്നത് വര്‍ധിച്ച് വരുന്നത് എന്‍എച്ച്എസിലെ വര്‍ക്ക് ഫോഴ്സ് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ്.

എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തിയതിന് ശേഷമാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. സേവന-വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍ കാരണമാണ് ഇവര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. അത് ഹെല്‍ത്ത് സര്‍വീസില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇവര്‍ അടുത്ത മാസം ഒടുവില്‍ 48 മണിക്കൂര്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരെ ആകര്‍ഷിച്ച് കൊണ്ട് പോകാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ റിക്രൂട്ടര്‍മാര്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. തല്‍ഫലമായി നിരവധി ജൂനിയര്‍ ഡോക്ടര്‍മാരും എന്‍എച്ച്എസ് വിട്ട് വിദേശങ്ങളിലെ കൂടുതല്‍ മികച്ച അവസരങ്ങള്‍ തേടി പോവുകയും ചെയ്തിട്ടുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ സേവന-വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍ കാരണം ഇടവിട്ട് സമരം നടത്തി വരുന്ന സാഹചര്യമാണ് എന്‍എച്ച്എസിലുളളത്. എന്നാല്‍ ദശാബ്ദങ്ങളോളം എന്‍എച്ച്എസില്‍ പ്രവൃത്തി പരിചയമുള്ള നിരവധി കണ്‍സള്‍ട്ടന്റുമാര്‍ ഇവിടം വിട്ട് പോകുന്നതിലാണ് മെഡിക്കല്‍ ലീഡര്‍മാര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window