Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
പഴയ ടേക്ക് എവെകള്‍ വീടുകളാക്കി മാറ്റും, ഒരു മില്യണ്‍ അധികഭവനങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി
reporter

ലണ്ടന്‍: ഒരു മില്ല്യണ്‍ അധിക ഭവനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പഴയ ടേക്ക്എവെകള്‍ വീടുകളാക്കി മാറ്റാന്‍ അനുമതി നല്‍കാനൊരുങ്ങി ഗവണ്‍മെന്റ്. ഗ്രാമപ്രദേശങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതിന് പകരം, പട്ടണങ്ങളിലും, നഗരങ്ങലിലും പുതിയ പ്രോപ്പര്‍ട്ടികള്‍ കെട്ടിയുയര്‍ത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഋഷി സുനാക് ടോറികളോട് വ്യക്തമാക്കും. ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് പ്ലാനിംഗ് പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. ചുവപ്പുനാട വെട്ടിച്ചുരുക്കി, ഷോപ്പുകളും, ടേക്ക്എവേകളും വീടുകളാക്കി മാറ്റാനുള്ള അനുമതിയും പദ്ധതികളില്‍ ഉള്‍പ്പെടും. ഹൗസിംഗ് പ്രതിസന്ധി പ്രയാസം കുറയ്ക്കാന്‍ ഇത്തരം ഇളവുകള്‍ അനുവദിക്കണമെന്ന് നാല് വര്‍ഷം മുന്‍പ് തന്നെ ആശയം മുന്നോട്ട് വെച്ചിരുന്നു.

ഇതുവഴി ഹൈസ്ട്രീറ്റിലെ ഇത്തരം ഷോപ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തില്‍ രക്ഷനേടാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 2019-ല്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളെ കവച്ചുവെച്ച് വിപുലമായ അധികാരങ്ങള്‍ കൈമാറാനാണ് ലെവലിംഗ് അപ്പ്, ഹൗസിംഗ്, കമ്മ്യൂണിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ഗോവ് തയ്യാറെടുക്കുന്നത്. 2024-ല്‍ ഒരു മില്ല്യണ്‍ ഭവനങ്ങള്‍ കെട്ടിപ്പടുക്കുമെന്നാണ് 2019 തെരഞ്ഞെടുപ്പില്‍ ടോറികള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പണപ്പെരുപ്പവും, രണ്ട് വര്‍ഷത്തോളം നീണ്ട ലോക്ക്ഡൗണുകളും കണ്‍സ്ട്രക്ഷന്‍ മേഖലയെ സാരമായി ബാധിച്ചു. ബ്രിട്ടനില്‍ ആവശ്യത്തിന് വീടുകള്‍ ലഭ്യമാകാത്തത് കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് വമ്പന്‍ വാടക നല്‍കി താമസിക്കാന്‍ പലരും നിര്‍ബന്ധിതമാകുകയാണ്.

 
Other News in this category

 
 




 
Close Window