Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് അതിജീവിക്കാന്‍ ധീരമായ തീരുമാനമെടുക്കുന്ന നേതൃത്വം ആവശ്യമാണെന്ന് ഇന്ത്യന്‍ വംശജനായ സെക്യാട്രിസ്റ്റ്
reporter

ലണ്ടന്‍: എന്‍എച്ച്എസ് അതിജീവിക്കണമെങ്കില്‍ ധീരമായ തീരുമാനങ്ങളെടുക്കുന്ന നേതൃത്വം അനിവാര്യമാണെന്ന നിര്‍ദേശമേകി ഇന്ത്യന്‍ വംശജനും എന്‍എച്ച്എസിലെ മുന്‍നിര സൈക്യാട്രിസ്റ്റും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെയും റോയല്‍ കോളജ് ഓഫ് സൈക്കോളജിസ്റ്റ് മുന്‍ പ്രസിഡന്റുമായ പ്രഫ.ദിനേഷ് ബുഗ്ര രംഗത്തെത്തി. നിലവിലെ കടുത്ത സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പോലുള്ള കര്‍ക്കശമായ ഒരു ബോഡി എന്‍എച്ച്എസിനെ മാനേജ് ചെയ്യണമെന്നാണ് പ്രഫ.ദിനേഷ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ മാത്രമേ അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കുന്നത് പോലുള്ള സാഹചര്യങ്ങളില്ലാതാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇതിന് പുറമെ എന്‍എച്ച്എസിലെ പോളിസി മേയ്ക്കര്‍മാര്‍, പ്രാക്ടീഷണര്‍മാര്‍, തുടങ്ങിവര്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദേശങ്ങളേകി ഹെല്‍ത്ത് സര്‍വീസില്‍ ആരോഗ്യകരമായ മാറ്റങ്ങളുണ്ടാക്കാനും ഇത്തരമൊരു ബോഡി അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 14 പീറുമാര്‍, ഫിസിഷ്യന്‍സ്, രോഗികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ അടങ്ങിയ ഒരു ബോഡിയായിരിക്കണം ഇത്തരത്തില്‍ എന്‍എച്ച്എസിനെ നിയന്ത്രിക്കേണ്ടത്.

എന്‍എച്ച്എസിനെ പുനരുദ്ധരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാരാഞ്ഞ് താന്‍ വിവിധ തുറകളിലുളളവരുമായി നടത്തിയ ഇന്റര്‍വ്യൂകള്‍ പ്രഫ.ദിനേഷ് തന്റെ പുതിയ പുസ്തകമായ കോണ്‍വര്‍സേഷന്‍സ് എബൗട്ട് എന്‍എച്ച്എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചിലര്‍ മുന്നോട്ട് വച്ചിരിക്കുന്ന ആശയങ്ങള്‍ ചിന്തോദ്ദീപകവും വിവാദങ്ങളുണ്ടാക്കുന്നവയുമാണ്. രാഷ്ട്രീയപരമായ നേട്ടങ്ങളെ മുന്‍നിര്‍ത്തി എന്‍എച്ച്എസിനെ നിയന്ത്രിക്കുന്ന നേതാക്കളാണ് നിലവില്‍ ഹെല്‍ത്ത് സര്‍വീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്നാണ് പ്രഫ. ദിനേഷിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ മുന്‍ ബിഎംഎ ചെയറും ജിപിയുമായ ഡോ. ചന്ദ് നാഗ് പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ സമ്മര്‍ദങ്ങളും സ്വാധീനങ്ങളുമില്ലാതെ ഹെല്‍ത്ത് സെക്രട്ടറിക്ക് എന്‍എച്ച്എസുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും നാഗ്പോള്‍ നിര്‍ദേശിക്കുന്നു. ഡോക്ടറാകാന്‍ യോഗ്യതയില്ലാത്തവര്‍ ഡോക്ടര്‍മാരായി എന്‍എച്ച്എസിലെത്തുന്നതാണ് ഹെല്‍ത്ത് സര്‍വീസ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് ബിഎംഎയുടെ മുന്‍ പ്രസിഡന്റും എന്‍ഐസിഇയുടെ മുന്‍ ചെയറുമായ സര്‍ ഡേവിഡ് ഹസ്ലാം പ്രഫ. ദിനേഷിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ ആരോപിച്ചിരിക്കുന്നത്. എന്‍എച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ സ്ഥിരമായി വിളിക്കുന്നതിനും അപ്ഡേഷനുകള്‍ അറിയിക്കുന്നതിനും റിട്ടയറായവരെ നിയോഗിക്കണമെന്നാണ് പേഷ്യന്‍ അസോസിയേഷന്‍ സിഇഒ ആയ റേച്ചല്‍ പവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

 
Other News in this category

 
 




 
Close Window