Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
30,000 പൗണ്ടിലധികം വരുമാനമുള്ള റെന്റര്‍മാര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകളില്‍ നിന്നൊഴിവാക്കുന്നു
reporter

ലണ്ടന്‍: യുകെയില്‍ 30,000 പൗണ്ടിലധികം വരുമാനമുള്ള റെന്റര്‍മാര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്ന ആരോപണം ശക്തമായി. ഇവര്‍ക്ക് വാടക കൊടുക്കാന്‍ കെല്‍പ്പുണ്ടായിട്ടും ഇവര്‍ ഇത്തരം സ്‌കീമുകളില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യത പെരുകിയത് കടുത്ത പ്രതിസന്ധിക്കായിരിക്കും വഴിയൊരുക്കപ്പെടുന്നത്. 30,000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള ചിലര്‍ മിനിമം ഇന്‍കം ലെവല്‍ ലിസ്റ്റ് ചെയ്യാത്ത ഇത്തരം സ്‌കീമുകള്‍ക്കായി അപേക്ഷിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടത്ര വരുമാനമില്ലെന്ന കാരണം പറഞ്ഞ് ഇതില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള മിക്ക സ്‌കീമുകള്‍ക്കും മിനിമം ഇന്‍കെ ലെവലുകള്‍ 35,000 പൗണ്ട് മുതല്‍ 60,000 പൗണ്ട് വരെയാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അഫോര്‍ഡബിള്‍ ഹൗസിംഗ് ടെനന്റുകളെ എത്തരത്തിലാണ് തെരഞ്ഞെടുക്കുന്നതെന്ന കാര്യം അന്വേഷിക്കണമെന്നാണ് പാര്‍ലിമെന്റിന്റെ ഹൗസിംഗ് കമ്മിറ്റി ചെയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരിമിതമായ വരുമാനമുളളവര്‍ക്കാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകളെന്നാണ് യുകെ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ലെവലിംഗ് അപ്പ്, ഹൗസിംഗ് ആന്‍ഡ് കമ്മ്യൂണിറ്റീസ് പറയുന്നത്.

എന്നാല്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് എന്ന ടേം വീട് വാടകക്ക് എടുക്കാന്‍ അല്ലെങ്കില്‍ വാങ്ങാനായുള്ള വിവിധ സ്‌കീമുകളെ ഉള്‍ക്കൊള്ളുന്നതായതിനാലും ഇവയ്ക്ക് ഓരോന്നിനും അവരുടേതായ യോഗ്യതാ മാനദണ്ഡങ്ങളുള്ളതിനാലും ഇക്കാര്യത്തില്‍ മൊത്തത്തില്‍ സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ലെവലിംഗ് അപ്പ്, ഹൗസിംഗ് ആന്‍ഡ് കമ്മ്യൂണിറ്റീസ് അഭിപ്രായപ്പെടുന്നു. ലണ്ടനില്‍ വീടുകള്‍ വാടകക്ക് കൊടുക്കാനുള്ള അഫോര്‍ബിള്‍ ഹൗസിംഗിനായുള്ള അഡ്വര്‍ട്സുകളെ ബിബിസി നിരീക്ഷണ വിധേയമാക്കിയിരുന്നു. ഇവയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 40 അഡൈ്വര്‍ട്സുകളില്‍ 28 എണ്ണത്തിലും മിനിമം ഇന്‍കം റിക്വയര്‍മെന്റ് അഥവാ ചുരുങ്ങിയ വരുമാന മാനദണ്ഡം പരാമര്‍ശിച്ചിട്ടില്ല. ഇവയില്‍ 11 അഡൈ്വര്‍ട്സുകളില്‍ മിനിമം ഇന്‍കം ക്രൈറ്റീരിയയായി നിഷ്‌കര്‍ഷിച്ചിരിക്കുന്നത് 30,000 പൗണ്ടിനും 60,000 പൗണ്ടിനുമിടയിലാണ്. ഇവയിലൊന്നില്‍ മാത്രമാണ് ചുരുങ്ങിയ വരുമാനയോഗ്യത 27,750 പൗണ്ട് പരാമര്‍ശിച്ചിരിക്കുന്നത്. ലണ്ടനിലെ മീഡിയന്‍ ഇന്‍കം വര്‍ഷത്തില്‍ 34,424 പൗണ്ടാണെന്നാണ് ഗവണ്‍മെന്റ് ഡാറ്റ വെളിപ്പെടുത്തുന്നത്. നിലവില്‍ ഹൗസിംഗ് പ്രൊവൈഡര്‍മാര്‍ അനുവര്‍ത്തിച്ച് വരുന്ന ഇത്തരം പ്രവണതകളിലൂടെ ഉയര്‍ന്ന വരുമാനക്കാര്‍ക്കായി കുറഞ്ഞ വരുമാനക്കാരെ ഇത്തരം സ്‌കീമുകളില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യുന്നതെന്നാണ് ഹൗസിംഗ് ചാരിറ്റിയായ ഷെല്‍ട്ടര്‍ ആരോപിക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമുകള്‍ ലഭ്യമാക്കാത്ത പ്രൊവൈഡര്‍മാര്‍ക്കുള്ള അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ടിംഗ് സര്‍ക്കാര്‍ റദ്ദാക്കണമെന്നാണ് ഷെല്‍ട്ടറിന്റെ ഹെഡ് ഓഫ് പോളിസിയായ ചാര്‍ളി ട്രൂ ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window