Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
വിലപ്പെരുപ്പം 13.4 ശതമാനത്തിലേക്ക് താഴ്ന്നു, മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം
reporter

ലണ്ടന്‍: യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലെത്തിയെന്ന ആശ്വാസകരമായ പുതിയ കണക്കുകള്‍ പുറത്ത് വന്നു. വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്ന യുകെയിലെ മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് തികച്ചും ആശ്വാസകരമായ വാര്‍ത്തയാണിത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യവും (ബിആര്‍സി) നില്‍സെനല്‍ക്യുവിലെ അനലിസ്റ്റുകളും പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 13.4 ശതമാനത്തിലേക്ക് താഴ്ന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ജൂണില്‍ വിലക്കയറ്റം 14.6 ശതമാനമായിരുന്നതില്‍ നിന്നുള്ള താഴ്ചയാണിത്. എന്നാല്‍ ഒരു വര്‍ഷം മുമ്പുളള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ ഷോപ്പുകളിലുനീളമുള്ള വില നിലവിലും 7.6 ശതമാനം അധികമാണ്. പുതിയ കണക്കുകള്‍ പ്രതീക്ഷാനിര്‍ഭരമാണെങ്കിലും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളെ ഇനിയും അഭിമുഖീകരിക്കേണ്ടി വരുമെന്നുമാണ് ബിആര്‍സി ചീഫായ ഹെലന്‍ ഡിക്കിന്‍സന്‍ മുന്നറിയിപ്പേകുന്നത്. ബ്ലാക്ക് സീ ഗ്രെയിന്‍ ഇനീഷ്യേറ്റീവില്‍ നിന്ന് പിന്മറിയതും ഗ്രെയിന്‍ ഫെസിലിറ്റികളെ ലക്ഷ്യമിടുന്നതും ഇന്ത്യയില്‍ നിന്നും അരി കയറ്റുമതിക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയേറ്റുന്നുവെന്ന ആശങ്കയും ഹെലന്‍ പങ്ക് വയ്ക്കുന്നുണ്ട്.

ഇത്തരം കാരണങ്ങളെ തുടര്‍ന്ന് ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും വര്‍ധിക്കാന്‍ കാരണമാകുമെന്ന ആശങ്കയും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.പക്ഷേ നിലവില്‍ യുകെയില്‍ വിലകള്‍ താഴ്ചയുടെ ഗതിയിലാണെന്നത് ആശ്വാസകരമാണെന്നും അതിനാല്‍ സമീപഭാവിയില്‍ രാജ്യത്തുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ വിലകള്‍ ഇനിയുമുയരുമെന്ന ഭീഷണിയില്ലെന്നും ബിആര്‍സി ചീഫ് പ്രവചിക്കുന്നു. വിലകള്‍ തുടര്‍ച്ചയായി മൂന്ന് മാസങ്ങളായി കുറഞ്ഞ് കൊണ്ടിരിക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം രാജ്യത്തെ ഭക്ഷ്യവിലകള്‍ ഏറ്റവും താഴ്ന്നുവെന്നും ബിആര്‍സി ട്രേഡ് ബോഡി വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം തുണിത്തരങ്ങള്‍ക്കും പാദരക്ഷകള്‍ക്കുമായിരുന്നു വില ഏറ്റവുമധികം കുറഞ്ഞത്. തണുത്ത കാലാവസ്ഥ പ്രമാണിച്ച് റീട്ടെയിലര്‍മാര്‍ ഇവയ്ക്ക് വന്‍ ഡിസ്‌കൗണ്ടുകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഈ വിലയിടിവ്. പുതിയ കണക്കുകള്‍ ആശ്വാസമേകുന്നവയാണെന്നാണ് നില്‍സെനല്‍ക്യുവിലെ റീട്ടെയിലര്‍ ആന്‍ഡ് ബിസിനസ് ഇന്‍സൈറ്റ് ഹെഡായ മൈക്ക് വാട്കിന്‍സ് പറയുന്നത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ ഷോപ്പര്‍മാര്‍ തങ്ങളുടെ വാങ്ങല്‍ ശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതും ഗുണം ചെയ്തുവെന്ന് മൈക്ക് അഭിപ്രായപ്പെടുന്നു. അതായത് ഷോപ്പര്‍മാര്‍ വിവിധ റീട്ടെയിലര്‍മാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതും കുറഞ്ഞ വിലയുളള സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ തുടങ്ങിയതും ഡിസ്‌കൗണ്ടുള്ള പ്രൊഡക്ടുകള്‍ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതും അവരുടെ ഷോപ്പിംഗ് കൂടുതല്‍ ആദായകരമാക്കി തീര്‍ത്തുവെന്നും മൈക്ക് എടുത്ത് കാട്ടുന്നു.

 
Other News in this category

 
 




 
Close Window