Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് ഇന്ന് വീണ്ടും വര്‍ധിപ്പിക്കുമെന്ന പ്രവചനങ്ങള്‍ ശക്തമായി. ഇത് പ്രകാരം നിലവിലെ നിരക്കായ അഞ്ച് ശതമാനം 5.25 ശതമാനമാക്കിയായിരിക്കും വര്‍ധിപ്പിക്കാന്‍ പോകുന്നതെന്നാണ് മിക്ക എക്കണോമിസ്റ്റുകളും പ്രവചിക്കുന്നത്. രാജ്യത്തെ പെരുകുന്ന പണപ്പെരുപ്പനിരക്ക് പിടിച്ച് നിര്‍ത്താനുള്ള കടുത്ത ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പലിശനിരക്ക് ബാങ്ക് തുടര്‍ച്ചയായ 14ാം തവണ വര്‍ധിപ്പിക്കുന്നത്. തല്‍ഫലമായി ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിരക്കിലെത്തിയ മോര്‍ട്ട്ഗേജ് നിരക്കുകളും ലോണുകളുടെ തിരിച്ചടവുകളും ഇനിയും വര്‍ധിക്കുമെന്ന ആശങ്കയും ശക്തമാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇതിനെ തുടര്‍ന്ന് വര്‍ധിച്ച പലിശനിരക്ക് ലഭിക്കുമെന്ന പ്രതീക്ഷയും ശക്തമാണ്. യുകെയിലെ വര്‍ധിച്ച് കൊണ്ടിരിക്കുന്ന പണപ്പെരുപ്പവും വിലകളും അസാധാരണമായ തോതില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നത് കുടുംബങ്ങള്‍ക്ക് മേല്‍ വന്‍ സമ്മര്‍ദമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് അറുതി വരുത്തുന്നതിനാണ് അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നതടക്കമുള്ള കടുത്ത മോണിറ്ററി പോളിസികള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൈക്കൊണ്ട് വരുന്നത്. ഇതിന് മുമ്പ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 2008 ഏപ്രിലിലായിരുന്നു അടിസ്ഥാന പലിശനിരക്ക് 5.25 ശതമാനത്തിലെത്തിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും ഒറ്റയടിക്ക് അഞ്ച് ശതമാനമായി വര്‍ധിപ്പിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതീക്ഷിക്കപ്പെടുന്ന പുതിയ വര്‍ധനവ് അല്‍പം മയമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ മുന്നോടിയായി രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകളില്‍ കുറവ് വരാനും തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അനുവര്‍ത്തിച്ച് വരുന്ന കടുത്ത നടപടികളെ തുടര്‍ന്ന് ജൂണില്‍ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ് അത് 7.9 ശതമാനത്തിലെത്തിയിരുന്നു. ഈ വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. എന്നാല്‍ ബാങ്ക് ലക്ഷ്യമിട്ടിരിക്കുന്നതിനേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് നിലവിലും പണപ്പെരുപ്പ നിരക്ക്. ഇത്തരത്തില്‍ സമ്പദ് വ്യവസ്ഥയില്‍ അനുകൂല പ്രതികരണങ്ങളാരംഭിച്ചതിനാല്‍ മുമ്പ് പ്രവചിക്കപ്പെട്ടത് പോലെ പോളിസി മേയ്ക്കര്‍മാര്‍ ഇനിയും കൂടുതല്‍ പലിശനിരക്ക് വര്‍ധനവ് നടപ്പിലാക്കില്ലെന്നാണ് പാന്‍തിയോണ്‍ മാക്രോഎക്കണോമിക്സ് പറയുന്നത്. അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ നിരക്കുകളുയര്‍ത്തി ആളുകള്‍ കടമെടുക്കുന്നത് കൂടുതല്‍ ചെലവേറിയ കാര്യമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അതായത് ഇതിലൂടെ ആളുകള്‍ പണം ചെലവിടുന്നത് കുറയ്ക്കാനും അത് വഴി സാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കാനും വിലകളെ പിടിച്ച് നിര്‍ത്താനുമാണ് ബാങ്ക് ലക്ഷ്യമാക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് മോര്‍ട്ട്ഗേജ് നിരക്കുകളടക്കം മറ്റ് ലോണുകളുടെ നിരക്കുകളും വര്‍ധിക്കുന്നത് ജനങ്ങളില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window