Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞ ശേഷവും യുകെയില്‍ തങ്ങുന്ന മലയാളി ചെറുപ്പക്കാരുടെ ജീവിതം നരകതുല്യം
reporter

 ലണ്ടന്‍: ബ്രിട്ടനിലേക്ക് സ്റ്റുഡന്റ് വിസയിലെത്തി വിസ കാലാവധിക്ക് ശേഷവും ഇവിടെ തങ്ങി നരകജീവിതത്തിലേക്ക് തള്ളി വിട്ടപ്പെട്ട ഏതാനും മലയാളി ചെറുപ്പക്കാരുടെ ദുരിതകഥകള്‍ വെളിപ്പെടുത്തി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസസൗകര്യങ്ങള്‍ തുടങ്ങിയവക്ക് പോലും ബുദ്ധിമുട്ടിയാണ് ഇവിടെ ഓരോ ദിവസവും തള്ളി നീക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. അനധികൃതമായി യുകെയില്‍ തങ്ങി ജീവിതം എങ്ങനെയെങ്കിലും കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇവരുടെ ജീവിതകഥകള്‍. വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലേക്ക് കുടിയേറിയ ഇവരില്‍ നിരവധി പേര്‍ യൂണിവേഴ്സിറ്റി ഫീസ് അടച്ച ശേഷം ജോലി തേടാന്‍ തുടങ്ങുകയായിരുന്നുവെന്നും സ്‌കൈന്യൂസ് കണ്ടെത്തിയിട്ടുണ്ട്. യുകെയില്‍ തുടരുന്നതിന് നിയമാനുസൃത രേഖകളൊന്നുമില്ലാത്ത ഇവര്‍ തികച്ചും പരിതാപകരമായ രീതിയിലാണ് കിട്ടിയ തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. വീട്ട് ജോലി മുതല്‍ റെസ്റ്റോറന്റുകളില്‍ എച്ചില്‍ പാത്രം കഴുകുന്നവര്‍ വരെ ഇത്തരം വിദ്യാര്‍ത്ഥികളിലുണ്ടെന്നാണ് സ്‌കൈന്യൂസ് പറയുന്നത്. സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞാല്‍ യുകെ വിസ സംഘടിപ്പിച്ച് കൊടുക്കാമെന്ന ഏജന്റുമാരുടെ വ്യാജവാഗ്ദാനത്തില്‍ മയങ്ങി അവര്‍ക്ക് വന്‍ തുക കൈക്കൂലി നല്‍കി എത്തി കബളിപ്പിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

ഈ വിധത്തില്‍ തങ്ങളുടെ സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയില്‍ നിയമവിരുദ്ധരായി തുടരുന്ന വിവിധ രാജ്യക്കാരായ ഏതാണ്ട് 83,600ല്‍ കൂടുതല്‍ പേരുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.ഇത്തരക്കാര്‍ക്ക് അധ്വാനത്തിന് അര്‍ഹമായ വേതനം നല്‍കാതെ തൊഴിലുടമകള്‍ കടുത്ത ചൂഷണമാണ് നടത്തുന്നത്. കൂടാതെ മനുഷ്യക്കടത്തുകാര്‍ക്ക് വന്‍ തുക നല്‍കി അപടകരമായ രീതിയില്‍ ബോട്ടുകളിലും ചെറു വള്ളങ്ങളിലുമേറി ഇംഗ്ലീഷ് ചാനലിലൂടെ യുകെയിലേക്ക് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരും വന്‍ ദുരിതം നേരിടുന്നുവെന്നും ഇത്തരത്തില്‍ രാജ്യത്തെ അനധികൃത കുടിയേറ്റം നിയന്ത്രണമില്ലാതെ പെരുകുന്നുവെന്നുമാണ് ഇമിഗ്രേഷന്‍ സോളിസിറ്റര്‍മാര്‍ ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് അസൈലം സീക്കര്‍മാരുടെ എണ്ണത്തില്‍ 50 ശതമാനത്തോളം പെരുപ്പമുണ്ടായിരിക്കുന്നുവെന്നും ഇമിഗ്രേഷന്‍ സോളിസിറ്റര്‍മാര്‍ എടുത്ത് കാട്ടുന്നു. സ്റ്റുഡന്റ് വിസയിലും വിസിറ്റിംഗ് വിസയിലും യുകെയിലെത്തിയവര്‍ കാലാവധി തീര്‍ന്നിട്ടും മടങ്ങിപ്പോകാത്ത അവസ്ഥ വര്‍ധിച്ച് വരുന്നുവെന്നും രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റം മൊത്തത്തില്‍ അലങ്കോലമായിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഇമിഗ്രേഷന്‍ സോളിസിറ്റര്‍മാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധരെ കണ്ട് പിടിക്കാനും അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും കാര്യക്ഷമമായ ഒരു സിസ്റ്റം യുകെയില്ലെന്ന വിമര്‍ശനവും ശക്തമാകുന്നുണ്ട്.

 
Other News in this category

 
 




 
Close Window