Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
അടിസ്ഥാന പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 5.25 ശതമാനമാക്കി
reporter

 ലണ്ടന്‍: യുകെയില്‍ വിലക്കയറ്റം മന്ദഗതിയിലാകുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത് വരെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ ആ്ര്രന്‍ഡ്യൂ ബെയ്ലി രംഗത്തെത്തി. അടിസ്ഥാന പലിശനിരക്ക് അഞ്ച് ശതമാനത്തില്‍ നിന്നും 5 ശതമാനത്തില്‍ നിന്നും 5.25 ശതമാനമാക്കി ഇന്നലെ പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി 14ാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ മോര്‍ട്ട്ഗേജ് നിരക്കുകളിലും മറ്റ് ലോണ്‍ നിരക്കുകളിലും വീണ്ടും വര്‍ധനവുണ്ടാകുന്നതിന് വഴിയൊരുക്കുമെങ്കിലും നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ ലഭിക്കുമെന്ന ഗുണവുമുണ്ട്. രാജ്യത്തെ വിലകള്‍ കുതിച്ച് കയറുന്നത് പിടിച്ച് നിര്‍ത്താനായി അടിസ്ഥാന പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തന്ന നിലനിര്‍ത്തുമെന്ന് ആദ്യം നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിരുന്നു.അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ ലോണ്‍ നിരക്കുകളുയര്‍ത്തി ആളുകള്‍ കടമെടുക്കുന്നത് കൂടുതല്‍ ചെലവേറിയ കാര്യമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

അതായത് ഇതിലൂടെ ആളുകള്‍ പണം ചെലവിടുന്നത് കുറയ്ക്കാനും അത് വഴി സാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കാനും വിലകളെ പിടിച്ച് നിര്‍ത്താനുമാണ് ബാങ്ക് ലക്ഷ്യമാക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് നിരക്കുകളടക്കം മറ്റ് ലോണുകളുടെ നിരക്കുകളും വര്‍ധിക്കുന്നത് ജനങ്ങളില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ബേസ് റേറ്റുകള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിലൂടെ രാജ്യത്തെ വില വര്‍ധനവില്‍ അയവ് വരാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പണപ്പെരുപ്പം കുറയുന്നുവെന്നതിന് വ്യക്തമായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ നിരക്ക് കുറയ്ക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 2008 ഏപ്രിലിലായിരുന്നു അടിസ്ഥാന പലിശനിരക്ക് 5.25 ശതമാനത്തിലെത്തിയിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും ഒറ്റയടിക്ക് അഞ്ച് ശതമാനമായി വര്‍ധിപ്പിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ വര്‍ധനവ് അല്‍പം മയമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ മുന്നോടിയായി രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലകളില്‍ കുറവ് വരാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിലക്കുറവും പണപ്പെരുപ്പ ചുരുക്കവും ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവഭേദ്യമാകുന്നത് വരെ അടിസ്ഥാന പലിശനിരക്ക് വര്‍ധിച്ച രീതിയില്‍ തന്നെ നിലനിര്‍ത്തിയേ പറ്റൂവെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window