Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് ബ്രിട്ടനില്‍ അഞ്ചു കോടിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്
reporter

കോട്ടയം: ബ്രിട്ടണില്‍ മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിന് യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അഞ്ചു കോടിയോളം രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്. നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ മാത്തമാറ്റിക്‌സ് ഫിസിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പില്‍ അസിസ്റ്റന്റ്‌ െപ്രാഫസറായ പാലാ സ്വദേശി ഡോ. ജൂണ സത്യനാണ് ഈ നേട്ടത്തിന് അര്‍ഹയായത്. യു.കെയിലെ എന്‍ജിനീയറിങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇ.പി.എസ്.ആര്‍.സി.) മെയ്‌സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) വികസനത്തിനായി വ്യക്തിഗത സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സാധാരണ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെയ്‌സര്‍ ഡിവൈസസ് വികസിപ്പിച്ചെടുത്തതിന്റെ ഗവേഷണ പുരോഗതിക്കാണ് റിസര്‍ച്ച് കൗണ്‍സില്‍ തുക ഗ്രാന്റായി അനുവദിച്ചത്.

ഇവര്‍ വികസിപ്പിച്ച ഉപകരണം ചെറിയ വലിപ്പത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്‌കോളര്‍ഷിപ്പ്. പാലാ അല്‍ഫോന്‍സാ കോേളജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും സെയ്ന്റ് തോമസ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജൂണ ഓസ്‌ട്രേലിയയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലായിരുന്നു മെയ്‌സര്‍ ഗവേഷണ തുടക്കം. 2019-ലാണ് നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായി എത്തിയത്. ഇവിടെയെത്തിയ ജൂണ ക്വാണ്ടം ആന്‍ഡ് മോളിക്കുലാര്‍ ഫോട്ടോണിക്‌സ് ഗവേഷണനത്തിനായി ലോകത്തെ ഒരു മികച്ച സംഘത്തെ സംഘടിപ്പിച്ചു. ''ദൈനംദിന ജീവിത സാഹചര്യങ്ങളെ ഏറെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് മെയ്‌സര്‍ ടെക്‌നോളജി'' ജൂണ പറയുന്നു. ഉപഗ്രഹവാര്‍ത്താ വിനിമയം മുതല്‍, എയര്‍പോര്‍ട്ട് സുരക്ഷവരെയുള്ള കാര്യങ്ങളില്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകുമെന്നും അവര്‍ പറയുന്നു. പാലാ സ്രാമ്പിക്കല്‍ തോമസ് -ഡെയ്‌സി ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ് ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണി റോയല്‍ മെയില്‍ ഉദ്യോഗസ്ഥനാണ്. ഫുട്‌ബോള്‍ പരിശീലകനായും പ്രവര്‍ത്തിക്കുന്നു.വിദ്യാര്‍ഥികളായ മിലന്‍ സത്യ, മിലിന്ദ് സത്യ എന്നിവരാണ് മക്കള്‍.

 
Other News in this category

 
 




 
Close Window