Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
UK Special
  Add your Comment comment
സെപ്റ്റംബര്‍ മുതല്‍ ഇംഗ്ലണ്ടില്‍ മില്യണ്‍ കണക്കിന് കുട്ടികള്‍ക്ക് ഫ്‌ലൂ വാക്‌സിന്‍ നല്‍കാന്‍ എന്‍എച്ച്എസ് തീരുമാനം
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ മില്യണ്‍ കണക്കിന് കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഫ്ലൂ വാക്സിന്‍ നല്‍കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് തീരുമാനിച്ചു. വിന്ററില്‍ ഫ്ലൂ ശക്തമാകുന്ന സാഹചര്യത്തില്‍ ലൈഫ് സേവിംഗ് വാക്സിനേഷന്‍ പ്രോഗ്രാം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഫ്ലൂവില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണമേകുന്നതിനായി ഫ്ലൂ വാക്സിന്‍ നല്‍കുന്നത്. ഇത് പ്രകാരം സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വച്ച് അല്ലെങ്കില്‍ കമ്മ്യൂണിറ്റി ക്ലിനിക്കുകളില്‍ വച്ചായിരിക്കും ഫ്ലൂ വാക്സിന്‍ നല്‍കുന്നത്. ദീര്‍ഘകാലമായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ജിപി സര്‍ജറികളില്‍ വച്ചും ഈ വാക്സിന്‍ നല്‍കുന്നതായിരിക്കും. രണ്ടും മൂന്നും വയസ്സുളള കുട്ടികള്‍ക്ക് വാക്സിനേഷനായി അവരുടെ ജിപി സര്‍ജറികളില്‍ അപ്പോയിന്റ്മെന്റുകള്‍ ലഭിക്കുന്നതായിരിക്കും. എന്‍എച്ച്എസിന്റെ കോവിഡ് 19, ഫ്ലൂ വാക്സിനേഷന്‍ പ്രോഗ്രാമിലൂടെ അര്‍ഹരായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിന്ററില്‍ ഈ രോഗങ്ങളില്‍ നിന്ന് നല്ല സംരക്ഷണമാണേകുന്നത്.

അസുഖങ്ങള്‍ ഗുരുതരമാകാതിരിക്കാനും തിരക്കേറിയ വിന്റര്‍ കാലത്ത് അവര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ഒഴിവാക്കാനുമാണ് ഈ വാക്സിനേഷന്‍ പ്രോഗ്രാമിന്റെ അടിസ്ഥാന ലക്ഷ്യം. കുട്ടികള്‍ക്ക് ഫ്ലൂ വാക്സിന്‍ നല്‍കാന്‍ എന്‍എച്ച്എസ് മുന്‍ഗണനയേകുന്നത് അവര്‍ ഫ്ലൂ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നതും ആശുപത്രികളില്‍ അഡ്മിറ്റാകുന്നത് ഒഴിവാക്കുന്നതിനാണ്. കുട്ടികളിലൂടെ ഫ്ലൂ മറ്റുള്ളവരിലേക്ക് പടരുന്നത് തടയിടുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഏറ്റവും പുതിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 65 വയസ്സിന് മേല്‍ പ്രായമുളളവരും നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങളുള്ളവരുമായവര്‍ക്ക് ഈ വര്‍ഷം ഫ്ലൂ, കോവിഡ് വാക്സിന്‍ നല്‍കാന്‍ ജെസിവിഐ നിര്‍ദേശിച്ചിട്ടുണ്ട്. വിന്റര്‍ മാസങ്ങളില്‍ രോഗികള്‍ക്ക് സംരക്ഷണമേകുന്നതിനായി ഈ വാക്സിനേഷന്‍ പ്രോഗ്രാം ഒക്ടോബര്‍ തുടക്കം മുതലാണ് ആരംഭിക്കുന്നത്. സാധാരണ യുകെയില്‍ ജനുവരിയിലാണ് ഫ്ലൂ സീസണ്‍ മൂര്‍ധന്യത്തിലെത്തുന്നത്. ഇതിനാല്‍ ഒക്ടോബറില്‍ തന്നെ വാക്സിനേഷന്‍ ആരംഭിക്കുന്നതിലൂടെ തണുപ്പേറിയ മാസങ്ങളില്‍ ആളുകള്‍ കൂടുതലായി അകത്തളങ്ങളില്‍ ഒത്ത് കൂടുമ്പോള്‍ ഫ്ലൂ വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും.

 
Other News in this category

 
 




 
Close Window