Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
UK Special
  Add your Comment comment
ലണ്ടനില്‍ വാടക നിരക്കുകള്‍ 17 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
reporter

ലണ്ടന്‍: ലണ്ടനിലെ വാടകകള്‍ അല്ലെങ്കില്‍ പ്രൈവറ്റ് റെന്റ് 17 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും വര്‍ധിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ തലസ്ഥാനത്തെ വാടകയില്‍ 5.5 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ തലസ്ഥാനത്തെ വാടകയില്‍ 5.3 ശതമാനമായിരുന്നു പെരുപ്പമുണ്ടായിരുുന്നതെന്നും ഇത് സംബന്ധിച്ച ലണ്ടന്‍ ഡാറ്റ സീരീസ് 2006 ജനുവരിയില്‍ ആരംഭിച്ചത് മുതലുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണിതെന്നാണ് ഗവണ്‍മെന്‍ര് ഡാറ്റ ബോഡിയായ ഒഎന്‍എസ് വെളിപ്പെടുത്തുന്നത്. ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ യുകെയിലാകമാനം വാടകയില്‍ 5.3 ശതമാനം വര്‍ധനവാണുണ്ടായിരുന്നത്. യുകെയിലാകമാനം ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുണ്ടായ വാടക വര്‍ധനവായ 5.2 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണിത്. ലണ്ടന് പുറമെ 5.5 ശതമാനം വാടക വര്‍ധവുണ്ടായ പ്രദേശങ്ങളാണ് വെസ്റ്റ് മിഡ്ലാന്‍ഡ്സ്, യോര്‍ക്ക്ഷെയര്‍, ഹംബര്‍ എന്നിവ. വീടുകള്‍ മെയിന്റയിന്‍ ചെയ്യുന്നതിന് വര്‍ധിച്ച് വരുന്ന ചെലവുകള്‍ വീട്ടുടമകള്‍ വാടക വര്‍ധനവിന്റെ രൂപത്തില്‍ വാടകക്കാരിലേക്ക് കൈമാറാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ വാടകകള്‍ കുതിച്ചുയര്‍ന്നത്.

ഇക്കാലത്തിനിടെ ഏറ്റവും കുറഞ്ഞ വാടക വര്‍ധനവുണ്ടായത് 4.6 ശതമാനം പെരുപ്പമുണ്ടായ നോര്‍ത്ത് ഈസ്റ്റിലാണ്. കോവിഡ് കാലത്ത് ലണ്ടനിലെ വാടകകള്‍ കുത്തനെ ഇടിഞ്ഞതില്‍ നിന്നുള്ള തിരിച്ച് പോക്കാണിതെന്നാണ് പുതിയ ഡാററകള്‍ എടുത്ത് കാട്ടുന്നു. കോവിഡ് കാരണം ആളുകള്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതേറിയതും വാടക വീടുകള്‍ക്കും ഓഫീസ് സ്പേസുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞതുമായിരുന്നു ഇതിന് കാരണം. കൂടാതെ വിദേശ നിക്ഷേപകരുടെ എണ്ണം തലസ്ഥാനത്ത് കുറഞ്ഞതും കോവിഡ് കാലത്ത് ഇവിടെ വാടക കുറയാന്‍ കാരണമായിരുന്നു. യുകെയിലെ പ്രൈവറ്റ് റെന്റ് വീണ്ടും ഉയരാന്‍ തുടങ്ങിയത് 2021ലെ രണ്ടാം പകുതിയിലാണെന്നാണ് ഒഎന്‍എസ് ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. ആ സമയത്ത് ലണ്ടന്‍ ഒഴികെയുള്ള എല്ലാ റീജിയണുകളിലും വാടക വര്‍ധിക്കാന്‍ തുടങ്ങിയിരുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ 2022ല്‍ ലണ്ടനടക്കമുള്ള എല്ലാ റീജിയണുകളിലും വാടക വര്‍ധനവുണ്ടായെന്നും ഒഎന്‍എസ് വെളിപ്പെടുത്തുന്നു. ഈ പ്രവണത തലസ്ഥാനത്ത് 2023ലും തുടരുകയാണ്. ഇംഗ്ലണ്ടില്‍ ഈ മാസമാദ്യം വാടകയില്‍ 19 ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. ഇത് പ്രകാരം ജൂലൈയില്‍ വാടക 1367 പൗണ്ടായിരുന്നു. ലണ്ടനില്‍ വാടക ഈ സമയത്ത് 1965 പൗണ്ടായാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

 
Other News in this category

 
 




 
Close Window