Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കുമിഞ്ഞു കൂടുന്നു: കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ പുറത്തിറക്കി
Text By: Team ukmalayalampathram
വിവിധ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രീകൃത വെബ് പോര്‍ട്ടല്‍ പുറത്തിറക്കി. ആര്‍ബിഐയുടെ ഡെവലപ്മെന്റ് ആന്റ് റെഗുലേറ്ററി നയങ്ങളുടെ ഭാഗമായാണ് യുഡിജിഎഎം പോര്‍ട്ടല്‍ പുറത്തിറക്കിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റി ബാങ്ക് എന്‍.എ. എന്നീ ബാങ്കുകളിലെ വിവരങ്ങളാണ് യുഡിജിഎഎം പോര്‍ട്ടലില്‍ ലഭ്യമാകുക.



അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആളുകളെ ബോധവത്കരിക്കുന്നതിനായി കാലാകാലങ്ങളില്‍ പൊതുജന ബോധവത്ക്കരണ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്ന് ആര്‍ബിഐ പറഞ്ഞു. അവകാശികളില്ലാത്ത നിക്ഷേപം തിരിച്ചറിയാനും അവ കണ്ടെത്താന്‍ തങ്ങളുടെ ബാങ്കുകളെ സമീപിക്കാനും ആളുകളെ പോത്സാഹിപ്പിക്കുന്നുണ്ടെന്നും ആര്‍ബിഐ പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള നിക്ഷേപം അല്ലെങ്കില്‍ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍ സഹായിക്കും. കൂടാതെ, തങ്ങളുടെ നിക്ഷേപത്തുക അവകാശപ്പെടാനോ അല്ലെങ്കില്‍ നിക്ഷേപം നടത്തിയ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനോ എന്ന് അറിയാനും ഇത് സഹായിക്കുമെന്നും ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window