Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
മലയാളികള്‍ക്കു സ്വര്‍ണത്തിനോടുള്ള ഇഷ്ടം തീവിലയിലേക്ക് ഉയരുന്നു: ഒരു പവന് ഇന്നത്തെ വില 44000 രൂപ
Text By: Team ukmalayalampathram
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുകളിലേക്ക് കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 44,000 കടന്നു. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റത്തിന് തന്നെയാണ് സാധ്യത.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44,040 രൂപ നല്‍കണം. കഴിഞ്ഞ ദിവസം 43,920 രൂപയായിരുന്നു വില. 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5505 രൂപയായി.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 78.20 രൂപയിലും കിലോയ്ക്ക് 78,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം 16നാണ് വെള്ളിവില അവസാനമായി വര്‍ധിച്ചത്.
 
Other News in this category

 
 




 
Close Window