Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് അവധികള്‍ നിരവധി; ലീവ് ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് പുറത്തിറക്കി
Text By: Team ukmalayalampathram
ഒക്ടോബര്‍ മാസത്തില്‍ ആകെ 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കി. പൊതു അവധി ദിവസങ്ങളുടെയും ചില പ്രാദേശിക അവധി ദിവസങ്ങളുടെയും അടിസ്ഥാനത്തിലാണ് അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ ഒക്ടോബര്‍ മാസം നിരവധി ഉത്സവങ്ങളുടെ കൂടി മാസമാണ്. അതിനാല്‍ അടുത്ത മാസം നിരവധി ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ തന്നെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ ബാങ്ക് സന്ദര്‍ശിക്കുന്നതിനു മുന്‍പ് നിങ്ങളുടെ സംസ്ഥാനത്ത് ഈ മാസത്തെ ബാങ്ക് അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഗാന്ധി ജയന്തി, മഹാലയ, കതി ബിഹു, ദുര്‍ഗാ പൂജ, ദസറ, ലക്ഷ്മി പൂജ, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം എന്നിവ പ്രമാണിച്ച് അടുത്തമാസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
 
Other News in this category

 
 




 
Close Window