Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ബിസിനസ്‌
  Add your Comment comment
തിരുവല്ലയിലെ അര്‍ബന്‍ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുക്ക കേസില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ പ്രീത അറസ്റ്റില്‍
Text By: Team ukmalayalampathram
തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിലെ മുന്‍ ബ്രാഞ്ച് മാനേജരും മഹിള അസോസിയേഷന്‍ നേതാവുമായിരുന്ന മതില്‍ഭാഗം കുറ്റിവേലില്‍ വീട്ടില്‍ പ്രീത ഹരിദാസ് (സി കെ പ്രീത) ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 9 മണിയോടെ ചെങ്ങന്നൂരില്‍ നിന്നും കാറില്‍ തിരുവല്ല ഭാഗത്തേക്ക് വരുന്ന വഴിയാണ് പ്രീത പിടിയിലായത്.
തിരുവല്ല മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ ബാങ്കില്‍ നിക്ഷേപിച്ച ആറ് ലക്ഷത്തി എണ്‍പതിനായിരം രുപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഇതിനു പിന്നാലെ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസില്‍ പ്രീത ഹരിദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഈ മാസം നാലിന് ഹൈകോടതി തള്ളിയിരുന്നു. ഇതോടെ പതിനേഴാം തീയതിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം പ്രീത വിവിധ ബന്ധുവീടുകളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
 
Other News in this category

 
 




 
Close Window