|
വിദേശ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നോക്കേണ്ടത്. കോളജുകളിലും സര്‍വകലാശാലകളിലും സൗകര്യവും പഠന സംവിധാനങ്ങളും വര്‍ധിപ്പിക്കണം. ക്യാംപസ് എല്ലാ സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കണം. ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ ഇങ്ങോട്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഠിക്കാനായി കുട്ടികള്‍ സംസ്ഥാനം വിട്ടു പുറത്തുപോകുന്നതില്‍ വലുതായി വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാം വളര്‍ന്നുവന്ന സാഹചര്യമല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈക്കുമ്പിളിലാണ്. അതുകൊണ്ടുതന്നെ വിദേശത്തു പോയി പഠിക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടാകും. അവരുടെ അഭിപ്രായങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ നില്‍ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. |