Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
 
 
Teens Corner
  Add your Comment comment
മലയാളി റാപ് സിങ്ങര്‍ വേടനെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: വൈറല്‍ പനിയെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കടുത്ത വൈറല്‍ പനിയെ തുടര്‍ന്ന്. ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വേടന്റെ അനാരോഗ്യം മൂലം വെള്ളിയാഴ്ച ഖത്തറിലെ ദോഹയില്‍ നടക്കേണ്ടിയിരുന്ന സംഗീത പരിപാടി മാറ്റി. ഡിസംബര്‍ 12ലേക്കാണ് പരിപാടി മാറ്റിയതെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ദുബായിലെ ഖിസൈസില്‍ വേടന്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് അന്ന് വേടന്‍ സ്റ്റേജിലെത്തിയത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആശുപത്രിയില്‍ നിന്നുള്ള ചിത്രം വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വേടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ആണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും പരിപാടി മാറ്റിവയ്‌ക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നതായും വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window