Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ (ബിബിസി) ചെയര്‍മാന്‍ സ്ഥാനത്ത് സമീര്‍ ഷാ: ഔറംഗാബാദുകാരന്‍ ഏറ്റെടുത്തത് ഡിസിഷന്‍ മേക്കര്‍ പദവി
Text By: Team ukmalayalampathram
റിച്ചാര്‍ഡ് ഷാര്‍പ്പ് രാജിവെച്ച് ഒഴിവിലേക്ക് പുതിയ ബിബിസി ചെയര്‍മാനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഔറംഗാബാദില്‍ ജനിച്ച ഡോക്ടര്‍ സമീര്‍ ഷാ എന്ന 72 കാരനെയാണ്. ബി ബി സി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും അതിന്റെ ചെയര്‍മാനെ നിയമിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരാണ്.


സമീര്‍ ഷായുടെ അനുഭവപരിചയമാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കള്‍ച്ചറല്‍ സെക്രട്ടറി ലൂസി ഫ്രേസര്‍ പറഞ്ഞു. ബി ബി സി യെ വെല്ലുവിളികള്‍ അതിജീവിച്ച് മുന്‍പോട്ട് കൊണ്ടുപോകാന്‍ ഷായ്ക്ക് കഴിയുമെന്ന ആത്മവിശ്വാസവും കള്‍ച്ചറല്‍ സെക്രട്ടറി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നോമിനിയായതില്‍ സന്തോഷമുണ്ടെന്നായിരുന്നു സമീര്‍ ഷായുടെ പ്രതികരണം. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തെ ഡി സി എം എസ് സെലെക്ട് കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ട്. അതു കഴിഞ്ഞാല്‍ പ്രിവി കൗണ്‍സിലിന്റെയൂം രാജാവിന്റെയും അംഗീകാരത്തിനായി ഈ നിര്‍ദ്ദേശം പോകും. അതുകഴിഞ്ഞായിരിക്കും സമീര്‍ ഷാ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുക.


ഇന്ത്യയിലെ ഔറംഗാബാദില്‍ 1952- ല്‍ ജനിച്ച സമീര്‍ ഷാ 1960 ല്‍ ആണ് ബ്രിട്ടനിലെക്ക് പോകുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസമെല്ലാം ഇംഗ്ലണ്ടിലായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഹള്ളില്‍ നിന്നും ഭൂമിശാസ്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ്, സെയിന്റ് കാതറിന്‍സ് കോളേജില്‍ നിന്നാണ് പി എച്ച് ഡി എടുക്കുന്നത്. 1979-ല്‍ ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനിലൂടെയാണ് അദ്ദേഹം മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത്. 1994 മുതല്‍ 1998 വരെ ബി ബി സിയുടെ കറന്റ് അഫയേഴ്‌സ് ടി വി പരിപാടികളുടെ തലവന്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം ബി ബി സിയുടെ പൊളിറ്റിക്കല്‍ ജേര്‍ണലിസം പരിപാടികളുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1998-ല്‍ അന്ന് എം പി ആയിരുന്ന മൈക്കല്‍ വില്‍സില്‍ നിന്നും ജുപ്പീറ്റര്‍ ടിവി സ്വന്തമാക്കിയ സമീര്‍ ഷാ അന്നുമുതല്‍ അതിന്റെ സി ഇ ഒ യും ക്രിയെറ്റീവ് ഡയറക്ടറുമാണ്. ബി ബി സി, ചാനല്‍ 4, ജിയോഗ്രാഫിക്, ഡിസ്‌കവറി, ടി എല്‍ സി, നെറ്റ്ഫ്‌ളിക്‌സ് എന്നിവയിലെല്ലാം ജുപ്പീറ്റര്‍ ടി വി യുടെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 2007-ല്‍ അദ്ദേഹം, ബി ബി സിയുടെ മൂന്ന് നോണ്‍-എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
 
Other News in this category

 
 




 
Close Window