Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
യുകെയിലെ പ്രതികൂല കാലാവസ്ഥ ക്രിസ്മസ് ആഘോഷത്തിന് തിരിച്ചടിയാകും
reporter

ലണ്ടന്‍: യുകെയിലെ പ്രതികൂല കാലാവസ്ഥ ക്രിസ്മസ് ഒരുക്കത്തിന് പ്രതിസന്ധിയാകുന്നു. 70 മൈല്‍ വേഗത്തില്‍ കാറ്റും മഴയും വെള്ളപ്പൊക്കവും എല്ലാം കൂടി ചേര്‍ന്ന് ക്രിസ്മസ് ഷോപ്പിംഗ് അവതാളത്തിലാക്കി. വീക്കെന്‍ഡില്‍ 70 മൈല്‍ വരെ വേഗത്തിലാണ് കാറ്റ് വീശുക. മോശം കാലാവസ്ഥ റോഡ്, റെയില്‍, എയര്‍, ഫെറി ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കും. കൂടാതെ തീരമേഖലകളില്‍ മഴയും, വലിയ തിരമാലകളും സ്ഥിതി രൂക്ഷമാക്കും. ഐറിഷ് കടല്‍ തീരങ്ങളില്‍ 70 മൈല്‍ വരെ വേഗത്തിലാണ് കാറ്റ് വീശുക. മിഡ്ലാന്‍ഡ്സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 45 മുതല്‍ 55 മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ മുതല്‍ വെസ്റ്റ് മേഖലകളിലാണ് കാറ്റിന്റെ വേഗത കൂടുക. ഉച്ചതിരിഞ്ഞ് ഇത് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.

യുകെയുടെ ചില ഭാഗങ്ങളില്‍ മൂന്ന് ഇഞ്ച് വരെ മഴ പെയ്യുമെന്ന് മുന്നറിയിപ്പും മെറ്റ് ഓഫീസ് നല്‍കിയിട്ടുണ്ട്. ഇത് വീടുകളിലും, ബിസിനസ്സുകളിലും വെള്ളക്കെട്ടായി രൂപംകൊള്ളാന്‍ സാധ്യത ഏറെയാണ്. ഡോര്‍സെറ്റ്, ഡിവോണ്‍, സതേണ്‍ സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലാണ് മഴ മൂലമുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. സതേണ്‍ സ്‌കോട്ട്ലണ്ടില്‍ 30-50 എംഎം വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ 60-80 എംഎം വരെ മഴയും പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ഞായറാഴ്ചയും, അടുത്ത ആഴ്ചയിലേക്കും അസ്ഥിരമായ കാലാവസ്ഥ തുടരും. ശനിയാഴ്ചയോടെ മഴ കൂടുതല്‍ ഇടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ സ്ഥിതി രൂക്ഷമാകും. ശക്തമായ മഴയില്‍ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. കാലാവസ്ഥാ മോശമായതോടെ ചില ഭാഗങ്ങളില്‍ സ്‌കൂളുകള്‍ അടച്ചു. ഡിവോണിലെയും, കോണ്‍വാളിലെയും ചില മേഖലകള്‍ വെള്ളത്തിനടിയിലായി. നിരവധി റോഡുകള്‍ വെള്ളക്കെട്ട് നിറഞ്ഞതോടെ യാത്ര തടസ്സപ്പെട്ട നിലയിലുമായി. വീക്കെന്‍ഡ് അവസാനത്തോടെ നാല് ഇഞ്ച് വരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window