Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
നോര്‍ത്ത് ലണ്ടനില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചയാള്‍ക്ക് 9 വര്‍ഷം ജയില്‍ ശിക്ഷ
Text By: Team ukmalayalampathram
നോര്‍ത്ത് ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ യാത്രക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവിന് 9 വര്‍ഷം ജയില്‍ശിക്ഷ. കുറ്റവാളിക്ക് ശിക്ഷ. പിക്കാഡിലി ലെയിനില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ അക്രമം. ഞെട്ടലിലായ ഒരു യാത്രികയും, ഇവരുടെ 11 വയസ്സുള്ള മകനുമാണ് സംഭവത്തിന് സാക്ഷികളായത്. പ്രതി 37-കാരന്‍ റയാന്‍ ജോണ്‍സ്റ്റന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.


പുലര്‍ച്ചയോടെ പിക്കാഡിലി ലെയിന്‍ ട്രെയിനില്‍ ഹീത്രൂ ടെര്‍മിനല്‍ 5ല്‍ വെച്ചാണ് ഇരയുടെ അരികിലെത്തിയത്. ഇവര്‍ ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷമാണ് പ്രതി 20-കാരിയെ ലൈംഗികമായി അക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.


സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയ ശേഷം മടങ്ങുകയായിരുന്ന യുവതിയെ മറ്റ് യാത്രക്കാരുടെ മുന്നില്‍ വെച്ചാണ് അക്രമിച്ചത്. എന്നാല്‍ സംഭവത്തിന് സാക്ഷിയായ ഒരു ഫ്രഞ്ച് പൗരയും, അവരുടെ 11-കാരനായ മകനുമാണ് പോലീസില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
 
Other News in this category

 
 




 
Close Window